ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ദേവരാജന്‍റേയും പ്രസംഗത്തിൽ നിന്നും ഏതാനും വാക്കുഖൾ ഒഴിവാക്കാൻ നിർദേശിച്ച് ദൂരദർസനും ആകാശവാണിയും. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടഭ്യർഥിക്കുന്ന പ്രസംഗത്തിലാണ് ചില പദങ്ങൾ ഒഴിവാക്കാൻ ഇരുവരോടും ആവശ്യപ്പെട്ടത്.
വര്‍ഗീയ സ്വേച്ഛാധിപത്യഭരണം, കാടന്‍ നിയമങ്ങള്‍, മുസ്ലിം എന്നീ വാക്കുകള്‍ ഒഴിവാക്കാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കാനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യെച്ചൂരി വ്യക്തമാക്കി.
സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലെ 2 വാക്കുകൾ നീക്കം ചെയ്യുകയും ഭർണത്തിന്‍റെ പാപ്പരത്തം എന്ന പ്രയോഗം മാറ്റാനാവശ്യപ്പെടുകയും ചെയ്തു. മുസ്ലീങ്ങളെന്ന വാക്ക് നീക്കം ചെയ്യാനാണ് ദേവരാജനോട് ആവശ്യപ്പെട്ടത്. തന്‍റെ ഹിന്ദി പ്രസംഗത്തില്‍ തിരുത്തല്‍ ഒന്നുമുണ്ടായില്ലെന്നും അതിന്റെ നേര്‍ പരിഭാഷയായ ഇംഗ്ലീഷ് പ്രഭാഷണത്തിലാണ് പ്രസാര്‍ഭാരതി ഇടപെട്ടതെന്നും ഇത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും യെച്ചൂരി പറഞ്ഞു. വിവാദമായ പൗരത്വഭേദഗതി നിയമത്തിലെ വിവേചനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, അതിലെ മുസ്ലിം എന്ന പദമാണ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്ന് ജി. ദേവരാജന്‍ പറഞ്ഞു. താന്‍ വിനിമയം ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിന്റെ പൂര്‍ണതയ്ക്കായി മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടതുണ്ടെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ഇക്കാര്യത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് പ്രസാര്‍ഭാരതി പ്രതികരിച്ചു. ദൂരദര്‍ശനും ആകാശവാണിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ചട്ടങ്ങളാണ് അനുസരിക്കുന്നതെനന്നെന്നും ഇത്തരത്തിൽ മുഖ്യമന്ത്രിമാരുടേതടക്കംപ്രസംഗങ്ങൾ തീരുത്തിയിട്ടുണ്ടെന്നും പ്രസാർ ഭാരതി പ്രതികരിച്ചു.