ഭരണനേട്ടങ്ങൾ, അടിയന്തരാവസ്ഥ, നീറ്റ്...; പാർലമെന്‍റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

എൻഡിഎ സർക്കാരിന്‍റെ ഭരണനേട്ടങ്ങളെ എണ്ണി പറഞ്ഞ രാഷ്ട്രപതി അടിയന്തരാവസ്ഥയെ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും വിശേഷിപ്പിച്ചു
president droupadi murmu addresses parliament session
ദ്രൗപതി മുർമു
Updated on

ന്യൂഡൽഹി: പാർലമെന്‍റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കർ ഓം ബിർളയും ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്വം എടുത്തു പറഞ്ഞ രാഷ്ട്രപതി ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നെന്നും വിശേഷിപ്പിച്ചു. ജനം മൂന്നാമതും മോദി സർക്കാരിൽ വിശ്വാസമർപ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.

എൻഡിഎ സർക്കാരിന്‍റെ ഭരണനേട്ടങ്ങളെ എണ്ണി പറഞ്ഞ രാഷ്ട്രപതി അടിയന്തരാവസ്ഥയെ ചരിത്രത്തിലെ ഇരുണ്ട ദിനമെന്നും വിശേഷിപ്പിച്ചു. മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റതിനുശേഷമുള്ള രാഷ്ട്രപതിയുടെ ആദ്യ അഭിസംബോധനയാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ലോക്സഭാ അംഗങ്ങളെയും സ്പീക്കർ ഓംബിർളയെയും അഭിനന്ദിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്.

ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ അവതരിപ്പിക്കാൻ പോവുന്ന ബജറ്റ് സർക്കാരിന്‍റെ ഭാവി കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതാവും. വലിയ സാമ്പത്തിക സാമൂഹിക തീരുമാനങ്ങൾക്കൊപ്പം വലിയ ചരിത്രപരമായ ചുവടുകളും ബജറ്റിൽ കാണാൻ സാധിക്കുമെന്നും മുർമു വ്യക്തമാക്കി.

കർഷകർക്കായി സർക്കാർ 3.20 ലക്ഷം കോടി രൂപയാണ് പിഎം കിസാൻ സമ്മാൻ നിധി പ്രകാരം ചെലവഴിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സർക്കാർ പരിശ്രമിക്കുകയാണ്. നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിചചും സർക്കാർ അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരാരായാലും മതിയായ ശിക്ഷ നൽകുമെന്നും രാഷ്ട്രുപതി പറഞ്ഞു. ജൂലൈ ഒന്നു മുതൽ ഭാരതീയ ന്യായ സംഹിത ഇന്ത്യയിൽ നിലവിൽ വരും. ഇത് നിയമനടപടികളുടെ കാര്യക്ഷമത വർധിപ്പിക്കും. സിഎഎ നിയമപ്രകാരം സർക്കാർ അഭയാർഥികൾക്ക് പൗരത്വം നൽകിത്തുടങ്ങുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

Trending

No stories found.

Latest News

No stories found.