അസം : സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ യാത്ര ചെയ്ത് രാജ്യത്തെ സേനകളുടെ സുപ്രീം കമാൻഡറായ രാഷ്ട്രപതി ദ്രൗപതി മുർമു. അസമിലെ തേസ്പൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ നിന്നായിരുന്നു രാഷ്ട്രപതിയുടെ യാത്ര. ഇത്തരത്തിൽ സുഖോയ് യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്‍റും, രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാണു ദ്രൗപതി മുർമു.
മുപ്പതു മിനിറ്റോളം രാഷ്ട്രപതിയുടെ യുദ്ധവിമാനത്തിലെ യാത്ര തുടർന്നു. ബ്രഹ്മപുത്ര, തേസ്പൂർ താഴ് വരകൾക്കു മുകളിലൂടെ യാണ് പറന്നത്. റഷ്യ വികസിപ്പിച്ച സുഖോയ് വിമാനം ഇന്ത്യൻ വ്യോമസേനയുടെ കിരീടം എന്നാണ് അറിയപ്പെടുന്നത്. നേരത്തെ മുൻ രാഷ്ട്രപതിമാരായ എപിജെ അബ്ദുൾ കലാം, പ്രതിഭാ പാട്ടിൽ, രാംനാഥ് കോവിന്ദ് തുടങ്ങിയവരും യുദ്ധവിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്.
ഏപ്രിൽ ആറു മുതൽ എട്ടു വരെ തുടരുന്ന അസം സന്ദർശനത്തിന്‍റെ ഭാഗമായാണ് രാഷ്ട്രപതിയുടെ യുദ്ധവിമാനത്തിലെ യാത്ര.