പ്രധാനമന്ത്രിയും പുടിനും ചർച്ച നടത്തി

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രി തന്നെയാണു പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്‍റെ വിവരങ്ങൾ പങ്കുവച്ചത്
Prime Minister and Putin held talks
പ്രധാനമന്ത്രിയും പുടിനും ചർച്ച നടത്തി
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തി. കഴിഞ്ഞയാഴ്ച നടത്തിയ യുക്രെയ്‌ൻ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ സംഘർഷത്തിനു പരിഹാരമുണ്ടാക്കുന്നതു സംബന്ധിച്ച് തനിക്കുള്ള ഉൾക്കാഴ്ചകൾ മോദി പുടിനുമായി പങ്കുവച്ചു. യുദ്ധം ഏറ്റവും വേഗം അവസാനിപ്പിക്കണമെന്നും സമാധാനപരമായ പരിഹാരമുണ്ടാക്കണമെന്നുമാണ് ഇന്ത്യയുടെ താത്പര്യമെന്നും അദ്ദേഹം അറിയിച്ചു.

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രി തന്നെയാണു പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്‍റെ വിവരങ്ങൾ പങ്കുവച്ചത്. തിങ്കളാഴ്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായും മോദി യുക്രെയ്‌ൻ സന്ദർശന വിവരങ്ങൾ പങ്കുവച്ചിരുന്നു.

റഷ്യ- യുക്രെയ്‌ൻ യുദ്ധം, ഇന്ത്യ- റഷ്യ 22ാം ഉഭയകക്ഷി ഉച്ചകോടിയുടെ വിജയം തുടങ്ങിയവയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 23നാണു മോദി യുക്രെയ്‌ൻ സന്ദർശിച്ചത്. പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കിയെ അദ്ദേഹം ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.