ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ബ്രസീലിൽ

നവംബർ 19 മുതൽ 21 വരെ മോദി ഗയാന സന്ദർശിക്കും.
Prime Minister in Brazil to attend G20 summit
പ്രധാനമന്ത്രി നരേന്ദ്ര മോദി
Updated on

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിൽ. 19-ാമത് ജി 20 ഉച്ചകോടിയിൽ മോദി ട്രോയിക്ക അംഗമായി പങ്കെടുക്കും. ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കൊപ്പം ജി20 ട്രോയിക്കയുടെ ഭാഗമാണ് ഇന്ത്യയും. നവംബർ 18 -19 തീയതികളിലായാണ് റിയോ ഡി ജനീറോയില്‍ ഉച്ചകോടി നടക്കുന്നത്. മോദിക്കൊപ്പം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും പങ്കെടുക്കും.

'ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വന്നിറങ്ങി. വിവിധ ലോക നേതാക്കളുമായുള്ള ഫലപ്രദമായ ചർച്ചകൾക്ക് ഞാൻ കാത്തിരിക്കുകയാണ്'- എന്നായിരുന്നു ബ്രസീലേക്ക് എത്തിയതിന് പിന്നാലെ മോദി എക്‌സില്‍ കുറിച്ചത്.

ഉച്ചകോടിക്ക് ശേഷം, നവംബർ 19 മുതൽ 21 വരെ മോദി ഗയാന സന്ദർശിക്കും. പ്രസിഡന്‍റ് മുഹമ്മദ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. 50 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്. നൈജീരിയയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ബ്രസീലിലെത്തിയത്. നൈജീരിയന്‍ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബുവുമായും നൈജീരിയയിലെ ഇന്ത്യൻ സമൂഹവുമായും മോദി സംവദിച്ചിരുന്നു.

മോദിക്ക് രാജ്യത്തിന്‍റെ ദേശീയ അവാർഡായ ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ (GCON) നൽകി നൈജീരിയ ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ വ്യക്തിയാണ് മോദി. എലിസബത്ത് രാജ്ഞി II ആണ് പുരസ്‌കാരം ലഭിച്ച മറ്റൊരു വിദേശി. 17 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പശ്ചിമാഫ്രിക്കൻ രാജ്യം സന്ദർശിക്കുന്നത്.

Trending

No stories found.

Latest News

No stories found.