ഭാരത് ജോഡോ യാത്രയിൽ പ്രിയങ്ക പങ്കെടുക്കില്ല; അസുഖമെന്ന് കോൺഗ്രസ്, വഴക്കെന്ന് ബിജെപി

ആരോഗ്യം മെച്ചപ്പെട്ടാൽ എത്രയും പെട്ടെന്ന് യാത്രയിൽ ചേരുമെന്നാണ് രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്നു കൊണ്ട് പ്രിയങ്ക എക്സിൽ കുറിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി
Updated on

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്ക ഗാന്ധി വാദ്ര പങ്കെടുക്കില്ല. യാത്ര വെള്ളിയാഴ്ച ഉത്തർപ്രദേശിൽ പ്രവേശിക്കാനിരിക്കേയാണ് യാത്രയിൽ പങ്കെടുക്കാനാകില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയിരിക്കുന്നത്. ശാരീരികാസ്വാസ്ഥ്യം മൂലമാണ് പ്രിയങ്ക യാത്രയിൽ പങ്കെടുക്കാത്തതെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്കാണ് ഇതിനു പിന്നിലെ കാരണമെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.

ഉത്തർപ്രദേശിലെത്തുമ്പോൾ ചന്ദോലിയിൽ നിന്നും പ്രിയങ്ക യാത്രയിൽ പങ്കാളിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തനിക്ക് യാത്രയിൽ ചേരാൻ സാധിക്കില്ലെന്ന് പ്രിയങ്ക തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.ശാരീരികാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിക്കേണ്ടിയിരിക്കുന്നു. ആരോഗ്യം മെച്ചപ്പെട്ടാൽ എത്രയും പെട്ടെന്ന് യാത്രയിൽ ചേരുമെന്നാണ് രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്നു കൊണ്ട് പ്രിയങ്ക എക്സിൽ കുറിച്ചിരിക്കുന്നത്.

എന്നാൽ പ്രിയങ്കയുടെ അസാന്നിധ്യത്തെ രാഷ്ട്രീയായുധമാക്കി എടുത്തിരിക്കുകയാണ് ബിജെപി. രണ്ടാമത്തെ ഭാരത് ജോഡോ യാത്രയിൽ പ്രിയങ്ക പങ്കെടുത്തിട്ടില്ല. ഉത്തർപ്രദേശിൽ എത്തിയിട്ട് പോലും പ്രിയങ്ക യാത്രയിൽ പങ്കാളിയാകുന്നില്ല. പാർട്ടിയിൽ അധികാരത്തിനു വേണ്ടി സഹോദരി സഹോദരന്മാർ തമ്മിൽ പരിഹരിക്കാനാകാത്ത വഴക്കാണെന്നത് എല്ലാവർക്കും അറിയാമെന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചത്.

Trending

No stories found.

Latest News

No stories found.