പ്രചാരണത്തിനിറങ്ങും മുൻപ് നർമദയെ പൂജിച്ച് പ്രിയങ്കാ ഗാന്ധി

ജബൽപുർ റാലിയിൽ പങ്കെടുക്കാനായാണ് പ്രിയങ്ക മധ്യപ്രദേശിൽ എത്തിയത്.
പ്രചാരണത്തിനിറങ്ങും മുൻപ് നർമദയെ പൂജിച്ച് പ്രിയങ്കാ ഗാന്ധി
Updated on

ജബൽപുർ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും മുൻപേ നർമദാ നദിയെ പൂജിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര. ജബൽപുർ റാലിയിൽ പങ്കെടുക്കാനായാണ് പ്രിയങ്ക മധ്യപ്രദേശിൽ എത്തിയത്. മധ്യപ്രദേശിന്‍റെ ജീവനാഡിയെന്നാണ് നർമദ അറിയപ്പെടുന്നത്.

ഗ്വാരിഘട്ടിൽ നടത്തിയ നർമദാ പൂജയിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽ നാഥ്, ജനറൽ സെക്രട്ടറി ഇൻ ചാർജ് ജെ.പി. അഗർവാൾ എംപി വിവേക് ടാങ്ക എന്നിവരും പങ്കെടുത്തു. എംഎൽ‌എ തരുൺ ഭാനോട്ട് പ്രിയങ്കക്ക് ഗണപതിയുടെ വിഗ്രഹവും സമ്മാനിച്ചു.

ഈ വർഷം അവസാനത്തോടെയാണ് മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്. കർണാടകയിൽ സ്വന്തമാക്കിയ ഗംഭീര വിജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് കോൺഗ്രസ് ഇത്തവണ മധ്യപ്രദേശിൽ പോരാട്ടത്തിനൊരുങ്ങുന്നത്.

Trending

No stories found.

Latest News

No stories found.