മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ വേണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

നിലവിൽ ഓരോ സംസ്ഥാനങ്ങളിലും മദ്യം വാങ്ങുന്നതിനുള്ള പ്രായത്തിൽ വ്യത്യാസമുണ്ട്.
protocol for checking age of liquor buyers, supreme court notice to central government
മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ വേണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്മദ്യപാനം ആരോഗ്യത്തിനു ഹാനികരം
Updated on

ന്യൂഡൽഹി: മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപീകരിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കമ്യൂണിറ്റി എഗൈൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പാക്കിയ ശേഷം മാത്രമേ മദ്യം വിൽക്കാവൂ എന്നും സംഘടനയ്ക്ക് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ്മാരായ ബി.ആർ.ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

നിലവിൽ ഓരോ സംസ്ഥാനങ്ങളിലും മദ്യം വാങ്ങുന്നതിനുള്ള പ്രായത്തിൽ വ്യത്യാസമുണ്ട്.

കേരളത്തിൽ 23 വയസ്സ്, ഗോവ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 18 വയസ്, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ 25 വയസ്സ് എന്നിങ്ങനെയാണ് പ്രായ പരിധി. നിലവിൽ ഇത്തരത്തിലുള്ള പരിശോധന ഒന്നുമില്ലാതെയാണ് മദ്യവിൽപ്പന നടക്കുന്നത്.

Trending

No stories found.

Latest News

No stories found.