'ബിജെപിയുടെയും ആർഎസ്എസിന്‍റെയും വിദ്വേഷത്തിന്‍റെ പ്രതീകമാണ് മണിപ്പൂർ': രാഹുൽ ​ഗാന്ധി

മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണെന്നും ഈ രാഷ്ട്രീയം തുറന്ന് കാട്ടാനാണ് ഭാരത് ജോഡോ ന്യായ് യാത്ര എന്ന് രാഹുൽ ​ഗാന്ധി
rahul gandhi against bjp and rss on bharat jodo nyay yatra 2024
rahul gandhi against bjp and rss on bharat jodo nyay yatra 2024
Updated on

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും മണിപ്പൂരിലെ ഭാരത് ജോഡോ ന്യായ് യാത്രയിൽ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരിനെ സമാശ്വസിപ്പിക്കാൻ ഇന്ന് വരെ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്ന് രാഹുൽ തുറന്നടിച്ചു. മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ് ബിജെപിയുടെയും ആർഎസ് എസിന്‍റെയും മനോഭാവം. മണിപ്പൂരിനോട് ബിജെപിക്ക് വിദ്വേഷമാണെന്നും ഈ രാഷ്ട്രീയം തുറന്ന് കാട്ടാന്‍ സമാധാനാഹ്വാനവുമായാണ് ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പുരിൽനിന്ന് തുടങ്ങുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

ജൂൺ 29നു ശേഷം മണിപ്പുർ യഥാർഥ മണിപ്പൂരല്ല. മണിപ്പൂർ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഒരിക്കലും കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളാണ് മണിപ്പൂരിൽ ആദ്യം വന്നത്. ആകാശത്തിലും സമുദ്രത്തിന് അടിയിലും പോകുന്ന പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ സമാധാനാഹ്വാനം നല്‍കുകയോ ചെയ്തിട്ടില്ല. മുക്കിലും മൂലയിലും വരെ വിദ്വേഷം പടർന്നിരിക്കുന്നു. വളരെയേറെ അപമാനകരമായ കാര്യമാണത്.

ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങതിൽ പല എതിർ അഭിപ്രായങ്ങളും വന്നു. പക്ഷെ മണിപ്പൂരിൽ നിന്ന് തന്നെ യാത്ര തുടങ്ങണമെന്ന് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. മണിപ്പൂരിന് നഷ്ടമായതെല്ലാം കോൺഗ്രസ് തിരിച്ച് കൊണ്ടുവരുമെന്നും രാഹുൽ പ്രഖ്യാപിച്ചു.

ബിജെപിയുടെയും ആർഎസ്എസിന്‍റെയും വിദ്വേഷത്തിന്‍റെ പ്രതീകമാണ് മണിപ്പൂർ. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയടക്കം ബിജെപിയും നരേന്ദ്രമോദിയും ചേർന്ന് അടിയറ വച്ചിരിക്കുകയാണ്. അതിരൂക്ഷമായ വിലക്കയറ്റത്തെയും തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്നത്. പിന്നാക്ക വിഭാഗങ്ങളുടെയെല്ലാം ശബ്ദം നഷ്ടമായിരിക്കുന്നു. ഈ വിഷയങ്ങൾ യാത്രയിൽ ഉയർത്തിക്കാട്ടും. ദുരിതം നേരിടുന്ന പിന്നോക്ക വിഭാഗങ്ങൾക്കെല്ലാമായാണ് ഈ യാത്രയെന്നും രാഹുൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.