അയോഗ്യനാക്കിയ ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്താസമ്മേളനം ഇന്ന്: പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ കോൺഗ്രസ്

തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നു കോൺഗ്രസ് നേതൃത്വം
അയോഗ്യനാക്കിയ ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്താസമ്മേളനം ഇന്ന്: പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ കോൺഗ്രസ്
Updated on

ന്യൂഡൽഹി : ലോക്സഭാ അംഗത്വം റദ്ദാക്കിയതിനു ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്താസമ്മേളനം ഇന്ന്. ഉച്ചയ്ക്ക് 1 മണിക്ക് എഐസിസി ആസ്ഥാനത്താണു വാർത്താസമ്മേളനം. പ്രതിപക്ഷ പാർട്ടികളെ ഒപ്പം ചേർത്തു കൊണ്ടു വലിയ പ്രക്ഷോഭപരിപാടികൾക്കാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇന്നു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു പ്രതിഷേധ പരിപാടികൾ നടക്കും. അയോഗ്യനാക്കിയ നടപടയിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പല പ്രതിഷേധങ്ങളും സംഘർഷത്തിൽ കലാശിച്ചിരുന്നു.

തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നു കോൺഗ്രസ് നേതൃത്വം അറിയിച്ചു. ജൻ ആന്ദോളൻ എന്ന പേരിൽ പ്രതിഷേധപരിപാടികൾ സംഘിപ്പിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു കറുത്ത ദിനമായി ആചരിക്കുമെന്നു പ്രസിഡന്‍റ് എൻ. ഡി. അപ്പച്ചൻ അറിയിച്ചു.

അതേസമയം എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിന്‍റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം നിർണായകമാണ്. ഉടൻ തന്നെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പോരാടുന്നത് ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയാണെന്നും, എന്തു വില നൽകാനും തയാറാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ തുടങ്ങിയവരടക്കമുള്ളവർ രാഹുലിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.