'താലിയും സിന്ദൂരവും പാടില്ല, ഗോത്രവർഗക്കാർ ഹിന്ദുക്കളല്ല'; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

വിവാദ പ്രസ്താവനയ്‌ക്കെതിരെ ആദിവാസി സമൂഹത്തിലെ സ്ത്രീകൾ എതിര്‍പ്പുമായി രംഗത്ത് വന്നു.
rajasthan teacher Suspended for controversial statement
'താലിയും സിന്ദൂരവും പാടില്ല, ഗോത്രവർഗക്കാർ ഹിന്ദുക്കളല്ല'; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
Updated on

ജയ്പൂര്‍: ഗോത്രവർഗക്കാരായ സ്ത്രീകളോട് നെറ്റിയില്‍ സിന്ദൂരം അണിയരുതെന്നും മംഗള്‍സൂത്ര ധരിക്കരുതെന്നും ആവശ്യപ്പെട്ട അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ജൂലൈ 19 ന് ബൻസ്വാരയിലെ മംഗാർ ധാമിൽ നടന്ന മെഗാ റാലിയിൽ സംസാരിക്കുന്നതിനിടയിലാണ് അധ്യാപിക ഈ ആവശ്യം ഉന്നയിച്ച് സംസാരിച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ചതിനും വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതിച്ഛായ മോശമാക്കിയതിനുമാണ് അധ്യാപികയായ മനേക ദാമോറിനെ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

"ആദിവാസി കുടുംബങ്ങൾ സിന്ദൂരമിടാറില്ല, മംഗള്‍ സൂത്രവും ധരിക്കാറില്ല. ആദിവാസി സമൂഹത്തിലെ സ്ത്രീകളും പെൺകുട്ടികളും വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി മുതൽ എല്ലാ വ്രതാനുഷ്ഠാനങ്ങളും നിർത്തൂ. നിങ്ങൾ ഹിന്ദുക്കളല്ല."എന്നാണ് അധ്യാപിക പ്രസംഗിച്ചത്.

ഇവരുടെ പ്രസ്താവനയ്‌ക്കെതിരെ ആദിവാസി സമൂഹത്തിലെ സ്ത്രീകൾ എതിര്‍പ്പുമായി രംഗത്ത് വന്നു. ആദിവാസി പരിവാര്‍ സന്‍സ്തയുടെ സ്ഥാപക കൂടിയാണ് മനേക ദാമോര്‍ നിലവിൽ സാദയിലെ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക കൂടിയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് മെഗാ റാലിയിൽ പങ്കെടുക്കാനെത്തിയത്.

Trending

No stories found.

Latest News

No stories found.