പാക് അധീന കശ്മീരിൽ താമസിക്കുന്നവർ ഇന്ത്യയോടു ചേരാൻ രാജ്‌നാഥ് സിങ്ങിന്‍റെ ആഹ്വാനം

ജമ്മു കശ്മീരിലെ വികസനം കാണുമ്പോൾ പാക് അധീന കശ്മീരിലെ ജനങ്ങൾ തന്നെ ഇന്ത്യയിൽ ചേരണമെന്ന് ആവശ്യപ്പെടും
തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്ന രാജ്‌നാഥ് സിങ് Rajnath Singh
തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്ന രാജ്‌നാഥ് സിങ്
Updated on

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ താമസിക്കുന്നവർ ഇന്ത്യയോടു ചേരണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് ആഹ്വാനം. പാക് അധീന കശ്മീരിലുള്ളവരെ പാക്കിസ്ഥാൻ വിദേശികളായി കണക്കാക്കുമ്പോൾ, ഇന്ത്യ അവരെ സ്വന്തം ജനതയായാണു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''ജമ്മു കശ്മീരിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ പിന്തുണയ്ക്കണം. മേഖലയിൽ വലിയ വികസനങ്ങൾ കൊണ്ടുവരാൻ ബിജെപിക്കു സാധിക്കും. അതു കാണുമ്പോൾ പാക് അധീന കശ്മീരിലെ ജനങ്ങൾ തന്നെ ഇന്ത്യയിൽ ചേരണമെന്ന് ആവശ്യപ്പെടും'', രാജ്‌നാഥ് സിങ് വിശദീകരിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് പുനസ്ഥാപിക്കുമെന്ന നാഷണൽ കോൺഫറൻസ് - കോൺഗ്രസ് സഖ്യത്തിന്‍റെ പ്രസ്താവനയെയും രാജ്‌നാഥ് വിമർശിച്ചു. ബിജെപി അധികാരത്തിലിരിക്കുന്നിടത്തോളം അതു നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.