സിദ്ദിഖിയുടെ മരണം വൻ നഷ്ടം; അധോലോക സംഘങ്ങൾ തെരുവുകളിൽ അഴിഞ്ഞാടുന്നു, ഷിൻഡെയും, ഫഡ്‌നാവിസും രാജിവയ്ക്കണം: രമേശ് ചെന്നിത്തല

അദേഹത്തിന്‍റെ മരണം മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂമികയ്ക്ക് തീരാ നഷ്ടമാണ്
Siddiqui's death is a huge loss; Underworld gangs run among on streets, Shinde, Fadnavis should resign: Ramesh Chennithala
രമേശ് ചെന്നിത്തല
Updated on

തിരുവനന്തപുരം: ബാബാ സിദ്ദിഖിയെ ഓർമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 'എന്‍റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ബാബാ സിദ്ദിഖിയുടെ ദാരുണവും അസ്വഭാവികമായ മരണത്തിൽ ഞാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

ഞങ്ങളുടെ സൗഹൃദം എന്‍റെ യൂത്ത് കോൺഗ്രസ് നാളുകൾ മുതലുള്ളതാണ് 48 വർഷമായി ഞങ്ങൾ ദീർഘകാല രാഷ്ട്രീയ ബന്ധം പങ്കിട്ടു. കോൺഗ്രസുമായുള്ള ദീർഘകാല സേവനത്തിന് ശേഷം അടുത്തിടെ അദേഹം എൻസിപിയിലെ അജിത് പവാറിന്‍റെ വിഭാഗത്തിൽ ചേർന്നു. അദേഹത്തിന്‍റെ മരണം മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂമികയ്ക്ക് തീരാ നഷ്ടമാണ്.

ഷിൻഡെ സർക്കാരിന്‍റെ കീഴിൽ മുംബൈയിൽ അരാജകത്വം നിലനിൽക്കുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ക്രമസമാധാനപാലനത്തിൽ തീർത്തും പരാജയപ്പെട്ടു. ഒരു മുൻ മന്ത്രിയെപ്പോലും സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ സാധാരണ പൗരന്മാരുടെ സുരക്ഷയിൽ എന്താണ് പ്രതീക്ഷ?

ഷിൻഡെ അധികാരമേറ്റതിനുശേഷം സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഓഫീസുകളിൽ പോലും ക്രിമിനലുകൾ നുഴഞ്ഞുകയറിയതായി ഒന്നിലധികം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രതിപക്ഷം ഈ വിഷയം പലതവണ ഉന്നയിച്ചിട്ടുണ്ട്.

സമ്പൂർണ അരാജകത്വമാണ് മുംബൈയിൽ നടക്കുന്നത്. അധോലോക സംഘങ്ങളും ക്രിമിനലുകളും പട്ടാപ്പകൽ തെരുവുകളിൽ അഴിഞ്ഞാടുന്നു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സിദ്ദിഖിയുടെ മരണത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉടൻ രാജിവയ്ക്കണം' ചെന്നിത്തല ആവശ‍്യപ്പെട്ടു

Trending

No stories found.

Latest News

No stories found.