റാഞ്ചി: ഝാർഖണ്ഡിൽ ഹിപ്പോ പൊട്ടാമസിന്‍റെ ആക്രമണത്തിൽ പരുക്കേറ്റ മൃഗശാല ജീവനക്കാരൻ മരിച്ചു. റാഞ്ചി ഭഗ്‌വാൻ ബിർസ ബയോളജിക്കൽ പാർക്കിലെ ജീവനക്കാരമനായ സന്തോഷ് കുമാർ മാഹ്തോയാണ്( 54) മരിച്ചത്. പ്രസവിച്ചു കിടന്ന ഹിപ്പോ പൊട്ടാമസിന്‍റെ അരികിൽ നിന്ന് കുഞ്ഞിനെ എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പെൺ ഹിപ്പോപൊട്ടാമസ് ആക്രമിച്ചത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ സന്തോഷ് കുമാർ മരിച്ചു. വന്യമൃഗത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ 4 ലക്ഷം രൂപ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ധനസഹായമായി നൽകുമെന്നും ബന്ധുവിന് ജോലി നൽകുമെന്നും മൃഗശാല ഡയറക്റ്റർ ജബ്ബാർ സിങ് പറഞ്ഞു.