റിസർവ് ബാങ്ക് ഗവർണറുടെ 'ഡീപ് ഫേക്ക് വീഡിയോ' പ്രചരിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആർബിഐ

സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട് യാതൊരു ഉപദേശവും ആർബിഐ നൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
RBI cautions public about 'deepfake' video of governor being circulated on social media
റിസർവ് ബാങ്ക് ഗവർണറുടെ 'ഡീപ് ഫേക്ക് വീഡിയോ' പ്രചരിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആർബിഐ
Updated on

മുംബൈ: റിസർവ് ബാങ്ക് ഗവർണറുടെ ഡീപ് ഫേക് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. സാമ്പത്തിക ഉപദേശം നൽകിക്കൊണ്ടുള്ള ഈ വീഡിയോ വ്യാജമാണെന്നും ജാഗ്രക പാലിക്കണമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. ആർ ബിഐയുടെ ചില നിക്ഷേപ സ്കീമുകൾ ലോഞ്ച് ചെയ്യുന്നുവെന്നും പിന്തുണയ്ക്കുന്നുവെന്നുമെല്ലാം അവകാശപ്പെട്ടു കൊണ്ടുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഈ സ്കീമുകളിൽ പണം നിക്ഷേപിക്കാനുള്ള ഉപദേശമാണ് വീഡിയോകളിലുള്ളത്. ആർബിഐ ഉന്നത ഉദ്യോഗസ്ഥരുമായി ഈ വീഡിയോകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ആർബിഐ വ്യക്തമാക്കി.

സാമ്പത്തിക നിക്ഷേപവുമായി ബന്ധപ്പെട്ട് യാതൊരു ഉപദേശവും ആർബിഐ നൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.