ആർസി ബുക്ക്, ഡ്രൈവിങ് ലൈസൻസ് വിതരണം അടുത്ത ആഴ്ച മുതൽ

രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം.
Representative image
Representative image
Updated on

തിരുവനന്തപുരം: കമ്പനിക്ക് നൽകാനുള്ള പണം കുടിശികയായതോടെ പ്രിന്‍റിങ് നിര്‍ത്തിവച്ച ആര്‍സി ബുക്ക്, മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകളുടെ വിതരണം അടുത്തയാഴ്ച ആരംഭിക്കും. കഴിഞ്ഞയാഴ്ച കമ്പനിയുടെ കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചതോടെയാണ് മാസങ്ങള്‍ നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത്. ആര്‍സി ബുക്കുകളും ലൈസന്‍സും മുടങ്ങിക്കിടക്കുന്ന നിരവധി പേര്‍ക്ക് നടപടി ആശ്വാസമാകും.

വിതരണത്തിനായി ഇതുവരെ 25,000 രേഖകള്‍ അച്ചടിച്ചു കഴിഞ്ഞതായാണ് വിവരം. അതേസമയം പോസ്റ്റല്‍ വഴിയുള്ള വിതരണത്തില്‍ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. രേഖകള്‍ ആര്‍ടിഒ ഓഫീസുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. കോടികളുടെ കുടിശിക വന്നതിനെ തുടര്‍ന്നാണ് കരാറുകാരന്‍ അച്ചടി നിര്‍ത്തിവച്ചത്. കരാറുകാര്‍ക്ക് 9 കോടി നല്‍കാന്‍ കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് രേഖകളുടെ പ്രിന്‍റിങ് പുനരാരംഭിച്ചത്.

വിദേശത്തേക്ക് പോകുന്നവര്‍ക്കുള്‍പ്പെടെ കുറച്ച് ലൈസന്‍സ് മാത്രമാണ് നിലവില്‍ അച്ചടിക്കുന്നത്. എന്നാല്‍ 3 ലക്ഷം രേഖകള്‍ അച്ചടിക്ക് തയാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ചാലുടന്‍ അച്ചടി ആരംഭിക്കുമെന്നും കരാറുകാര്‍ അറിയിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.