രാവിലെ 'അലാറം' കേട്ട് ഉണരുന്നവരാണോ!! ശ്രദ്ധിച്ചോളൂ, അപകട സാധ്യത കൂടുതലാണ്..

ഏഴുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നെന്നും കണ്ടെത്തലുണ്ട്
report to alarm usage can cause significant upsurge in blood pressure
രാവിലെ അലാറം കേട്ട് ഉണരുന്നവരാണോ!! ശ്രദ്ധിച്ചോളൂ, അപകട സാധ്യത കൂടുതലാണ്..file image
Updated on

ന്യൂഡൽഹി: രാവിലെ അലാം കേട്ട് ഉണരുന്നവരാവും നമ്മളിൽ ഏറെയും. അത് നമ്മളിൽ പലരുടേയും ജീവിതശൈലിയായി മാറിയെന്നതാണ് വസ്തവം. എന്നാൽ അലാം കേട്ട് ഉണരുന്നത് നമ്മുടെ രക്തസമ്മർദത്തെ കൂട്ടുമെന്ന് ആർക്കൊക്കെ അറിയാം.. ഹൈദരാബാദ് അപ്പോളോ ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്‍റ് ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ ചില പഠനങ്ങളെ അടിസ്ഥാനമാക്കി ചില കണ്ടെത്തലുകൾ നടത്തി.

യുഎസിലെ യുവിഎ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അലാറം കേട്ട് ഉണരുന്ന ഒരാൾക്ക് അലാറമില്ലാതെ ഉണരുന്ന ഒരാളുടെ രക്തസമ്മർദത്തെക്കാൾ‌ 74 ശതമാനം വർധനവുള്ളതായി ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേ ഏഴുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നെന്നും കണ്ടെത്തലുണ്ട്.

കൂടാതെ ഉച്ചത്തിലുള്ള അലാം ഉറക്കം തടസപ്പെടുത്തി പരിഭ്രാന്തിയും ഉത്കണ്ഠയും ഉണ്ടാക്കുകയും ശരീരത്തിലെ കോര്‍ട്ടിസോളിന്‍റെ അളവ് വർ‌ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന്‍റെ ഫലമായി ദിവസം ആരംഭിക്കുമ്പോള്‍ തന്നെ ക്ഷോഭം, ഉത്കണ്ഠ, ദേഷ്യം എന്നിവ നമുക്ക് അനുഭവപ്പെടുമെന്നും മുംബൈയിലെ ഇന്‍റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. മഞ്ജുഷ അഗര്‍വാള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. നിരവധി പഠനങ്ങളാണ് ഈ വിഷയത്തെ ആസ്പദമാക്കി നടന്നിട്ടുള്ളത്.

നേരത്തെയുള്ള ഹൃദ്രോഗമോ രക്താതിമർദമോ ഉള്ളവരിൽ അപകടസാധ്യത കൂടുതലാണ് എന്നത് ശ്രദ്ധേയമാണ്. ഇതിന് പരിഹാരമായി കൃത്യ സമയത്തിലുള്ള ഉറക്കം ശീലമാക്കുക എന്നതാണ് പ്രധാനം. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങി 8 മണിക്കൂറിന് ശേഷം ഉണരുക. അലാം ഉപയോഗിക്കുന്നത് നിർത്തുക. അലാറം ഉപയോഗിക്കുകയാണെങ്കിലും മിതമായ ആസ്വാദകകരമായ സംഗീതങ്ങൾ ഉപയോഗിക്കാവുന്നതാണ്. രാവിലെ സൂര്യപ്രകാശം മുറിയിലേക്ക് കടത്തിവിടുക, ഇത് തലച്ചോറിലെ മെലറ്റോണിന്‍ ഉത്പാദനം കുറച്ച് സ്വാഭാവികമായി ഉണരാന്‍ സഹായിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.

Trending

No stories found.

Latest News

No stories found.