രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി അധികാരമേറ്റു| Video

അധികാരമേറ്റയുടനെ മുഖ്യമന്ത്രിയുടെ വസതിയുടെ പേര് പ്രഗതി ഭവൻ എന്നതിനു പകരം പ്രജാ ഭവൻ എന്നാക്കി മാറ്റി.
തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി  അധികാരമേൽക്കുന്നു
തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി അധികാരമേൽക്കുന്നു
Updated on

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് എ. രേവന്ത് റെഡ്ഡി അധികാരമേറ്റു. എൽ ബി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴ്ഇസൈ സൗന്ദരരാജൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. അധികാരമേറ്റയുടനെ മുഖ്യമന്ത്രിയുടെ വസതിയുടെ പേര് പ്രഗതി ഭവൻ എന്നതിനു പകരം പ്രജാ ഭവൻ എന്നാക്കി മാറ്റി. ഓഫിസിനു മുൻപിലെ ബാരിക്കേഡുകളും നീക്കം ചെയ്തു.

കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. ഉപ മുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമർക്കയും എൻ. ഉത്തം കുമാർ റഡ്ഡി, കെ.വെങ്കട്ട റെഡ്ഡി, സി. ദാമോദർ രാജനരസിംഹ, ഡി.ശ്രീധർ ബാബു, പി. ശ്രീനിവാസ് റെഡ്ഡി, പൊന്നം പ്രഭാകർ, കെ, സുരേഖ, ഡി. അനസൂയ( സീതാക്ക), തുമ്മല നാഗേശ്വര റാവു, ജുപ്പള്ളി കൃഷ്ണ റാവു എന്നിവർ മറ്റു മന്ത്രിമാരായും സത്യപ്രസതിജ്ഞ ചെയ്തു.

എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.