കർഷകർക്കായി 3.70 ലക്ഷം കോടിയുടെ പാക്കെജ്

സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി​സ​ഭാ സ​മി​തി ക​ർ​ഷ​ക​ർ​ക്കാ​യി മൊ​ത്തം 3,70,128.70 കോ​ടി രൂ​പ​യു​ടെ നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ സ​വി​ശേ​ഷ പാ​ക്കെ​ജി​ന് അം​ഗീ​കാ​രം ന​ൽ​കി
കർഷകർക്കായി 3.70 ലക്ഷം കോടിയുടെ പാക്കെജ്
Image by jcomp on Freepik
Updated on

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക​രു​ടെ ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്താ​നും മ​ണ്ണി​ന്‍റെ ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ഭ​ക്ഷ്യ​സു​ര​ക്ഷ​യും പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ സ​മി​തി​യു​ടെ അം​ഗീ​കാ​രം.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി​സ​ഭാ സ​മി​തി ക​ർ​ഷ​ക​ർ​ക്കാ​യി മൊ​ത്തം 3,70,128.70 കോ​ടി രൂ​പ​യു​ടെ നൂ​ത​ന പ​ദ്ധ​തി​ക​ളു​ടെ സ​വി​ശേ​ഷ പാ​ക്കെ​ജി​ന് അം​ഗീ​കാ​രം ന​ൽ​കി.

യൂ​റി​യ സ​ബ്‌​സി​ഡി പ​ദ്ധ​തി തു​ട​രും. 2025 വ​രെ 3 വ​ർ​ഷ​ത്തേ​ക്ക് യൂ​റി​യ സ​ബ്‌​സി​ഡി​ക്കാ​യി 3,68,676.7 കോ​ടി രൂ​പ ന​ൽ​കും. നി​കു​തി​യും വേ​പ്പു​പൂ​ശ​ൽ നി​ര​ക്കു​ക​ളും ഒ​ഴി​കെ 242 രൂ​പ​യ്ക്ക് 45 കി​ലോ​ഗ്രാം ചാ​ക്ക് എ​ന്ന അ​തേ വി​ല​യി​ൽ ക​ർ​ഷ​ക​ർ​ക്ക് യൂ​റി​യ​യു​ടെ സ്ഥി​ര​മാ​യ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ന് യൂ​റി​യ സ​ബ്‌​സി​ഡി പ​ദ്ധ​തി തു​ട​രും. മ​ണ്ണി​ലെ സ​ൾ​ഫ​ർ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും ക​ർ​ഷ​ക​ർ​ക്കു പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വു ലാ​ഭി​ക്കാ​നും സ​ൾ​ഫ​ർ പൂ​ശി​യ യൂ​റി​യ (യൂ​റി​യ ഗോ​ൾ​ഡ്) അ​വ​ത​രി‌​പ്പി​ക്കും.

മാ​ലി​ന്യ​ത്തി​ൽ​നി​ന്നു സ​മ്പ​ത്ത് എ​ന്ന പ​ദ്ധ​തി മാ​തൃ​ക​യാ​ക്കാ​ൻ വി​പ​ണി വി​ക​സ​ന സ​ഹാ​യ പ​ദ്ധ​തി​ക്ക് 1,451 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മ​ണ്ണി​നെ സ​മ്പു​ഷ്ട​മാ​ക്കാ​നും പ​രി​സ്ഥി​തി സു​ര​ക്ഷി​ത​വും വൃ​ത്തി​യു​ള്ള​തു​മാ​യി നി​ല​നി​ർ​ത്താ​നും ഗോ​ബ​ർ​ധ​ൻ പ്ലാ​ന്‍റു​ക​ളി​ൽ നി​ന്നു​ള്ള കാ​ർ​ഷി​കാ​വ​ശി​ഷ്ട​ങ്ങ​ളും ജൈ​വ​വ​ള​വും ഉ​പ​യോ​ഗി​ക്കും.

Trending

No stories found.

Latest News

No stories found.