അമിത് ഷായുമായുള്ള ചർച്ചയ്ക്കു പിന്നാലെ ഗുസ്തി താരങ്ങൾ ജോലിക്കു കയറി; സമരം തുടരും

സാക്ഷി മാലിക്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമിത് ഷായുമായുള്ള ചർച്ചയ്ക്കു പിന്നാലെ ഗുസ്തി താരങ്ങൾ ജോലിക്കു കയറി; സമരം തുടരും
Updated on

ന്യൂഡൽഹി: ലൈംഗിക ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷന്‍ ശരൺ സിങ്ങിനെതിരേ ഗുസ്തി താരങ്ങൾ നടത്തിവരുന്ന സമരത്തിൽ നിന്നു പിന്മാറി എന്ന തരത്തിലുള്ള വാർത്തകൾ തള്ളി സാക്ഷി മാലിക്ക്. സമരത്തിൽ നിന്നു പിന്മാറി എന്നും ജോലിയിൽ തിരികെ പ്രവേശിച്ചെന്നുമായിരുന്നു വാർത്ത. ഇതിനു പിന്നാലെയായിരുന്നു സാക്ഷി മാലിക്ക് തന്‍റെ ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

" ഈ വാർത്ത തീർത്തും തെറ്റാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളാരും പിന്നോട്ട് പോയിട്ടില്ല, പിന്മാറിയിട്ടില്ല. സത്യാഗ്രഹത്തോടൊപ്പം റെയിൽവേയിലെ എന്‍റെ ഉത്തരവാദിത്തവും ഞാൻ നിറവേറ്റുകയാണ്. നീതി ലഭിക്കും വരെ ഞങ്ങളുടെ പോരാട്ടം തുടരും. ദയവായി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്..."

സമരത്തിൽ നിന്നും പിന്‍മാറിയെന്ന ചാനൽ വാർത്തയുടെ സ്ക്രീന്‍ ഷോട്ട് സഹിതം താരം ട്വിറ്ററിൽ കുറിച്ചു. അതേസമയം, ജോലിയിൽ പ്രവേശിച്ചെന്ന വാർത്ത സാക്ഷി ശരിയാണെന്ന് സ്ഥിരീകരിച്ചു. സമരത്തിൽ പങ്കെടുത്ത ബജ് രംഗ് പുനിയ, സംഗീത ഫോഗട്ട് എന്നിവരും മെയ് 31 മുതൽ ജോലിയിൽ തിരികെ പ്രവേശിച്ചു.

ശനിയാഴ്ച രാത്രി അമിത് ഷായുടെ വസതിയിൽ വച്ചായിരുന്നു ഗുസ്തി താരങ്ങളുടെ കൂടിക്കാഴ്ച. രാത്ര 11 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നു. ബജ് രംഗ് പുനിയ, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവർത് കാഡിയൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. പ്രായപൂർത്തിയാകാത്ത 7 ഗുസ്തിതാരങ്ങൾക്കെതിരെ ലൈംഗികതിക്രമം നടത്തിയെന്ന കേസിൽ ബ്രിജ്‌ഭൂഷന്‍ സിങ്ങിനെരിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സംഭവത്തിൽ ഉടന്‍ നടപടി വേണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. നിമയം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കുമെന്ന് അമിത് ഷായും ഉറപ്പുനൽകിയതതായി പുനിയ അറിയിച്ചു.

Trending

No stories found.

Latest News

No stories found.