''തിരുപ്പതി ലഡ്ഡുവിൽ രാഷ്ട്രീയം കലർത്തരുത്'', സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു

ലോകത്താകമാനമുള്ള കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ് തിരുപ്പതി ക്ഷേത്രവും അവിടത്തെ ലഡ്ഡുവും എന്ന് സുപ്രീം കോടതി
Representative image for Tirupati laddu
''തിരുപ്പതി ലഡ്ഡുവിൽ രാഷ്ട്രീയം കലർത്തരുത്'', സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചു
Updated on

ന്യൂഡൽഹി: ലോകത്താകമാനമുള്ള കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ് തിരുപ്പതി ക്ഷേത്രവും അവിടത്തെ ലഡ്ഡുവും എന്ന് സുപ്രീം കോടതി. ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ പാടില്ലെന്നു നിഷ്കർഷിച്ച കോടതി, പ്രത്യേക സംഘത്തിന്‍റെ സ്വതന്ത്ര അന്വേഷണവും പ്രഖ്യാപിച്ചു.

തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും ചേർത്തെന്ന ആരോപണം ഉന്നയിച്ചത് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെയാണ്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ സർക്കാരിനെ വ്യക്തമായി ലക്ഷ്യം വച്ചുള്ളതായിരുന്നു ആരോപണം.

ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും കെ.വി. വിശ്വനാഥനും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഇതെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ അഞ്ചംഗ സംഘത്തെയാണ് കോടതി നിയോഗിച്ചിരിക്കുന്നത്. സിബിഐ, ആന്ധ്ര പ്രദേശ് പൊലീസ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി (FSSAI) എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണ സംഘം.

Trending

No stories found.

Latest News

No stories found.