ന്യൂഡൽഹി: അവിഹിത ബന്ധം തെളിയിക്കാന്‍ ഹോട്ടൽ വാസത്തിന്‍റെ വിശദാംശങ്ങളും ഫോൺ കോളുകളുടെ വിവരങ്ങളും ആരായുന്നത് സ്വകാര്യതയുടെ ലംഘനമാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും.
വിവാഹേതര ബന്ധം തെളിയിക്കുന്നതിനായി ഭർത്താവിന്‍റെ കോൾ വിവരങ്ങളും ഹോട്ടലിൽ താമസിച്ചതിന്‍റെ രേഖകളും പരിശോധിക്കണമെന്ന യുവതിയുടെ ആവശ്യം ഡൽഹി ഹൈക്കോടതി മെയ് 10ന് ഉത്തരവിറക്കുകയായിരുന്നു.
എന്നാൽ, കോടതിയുടെ ഈ വിധി സ്വകാര്യതയുടെ ലംഘനമാണെന്ന് ഭർത്താവ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. തീർത്തും വ്യക്തപരമായ ആരോപണങ്ങളാണ് തനിക്കെതിരേ ഭാര്യ ഉന്നയിച്ചിട്ടുള്ളത്. കൂടാതെ വിവാഹേതര ബന്ധം സമൂഹത്തിനെതിരായ കുറ്റകൃത്യമല്ല. എന്നാൽ, ഇതിന് ആനുപാതികമായ നടപടിയല്ല ഹൈക്കോടതിയുടേത് എന്ന് ഭർത്താവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.