ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഹരിയാനയിൽ ബംഗാളി തൊഴിലാളിയെ തല്ലിക്കൊന്നു

ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർ അറസ്റ്റിലായെന്നു ഹരിയാന പൊലീസ്.
beaten to death
ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഹരിയാനയിൽ ബംഗാളി തൊഴിലാളിയെ തല്ലിക്കൊന്നു
Updated on

ചണ്ഡിഗഡ്: ഹരിയാനയിലെ ചാർഖി ദാദ്രിയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം മർദിച്ച കുടിയേറ്റത്തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സബീർ മാലിക്കാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 27നായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർ അറസ്റ്റിലായെന്നു ഹരിയാന പൊലീസ്. അഭിഷേക്, മോഹിത്, രവീന്ദർ, കമൽജിത്, സാഹിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഗോരക്ഷാ സേനയിൽ ഉൾപ്പെട്ടവരെന്നാണ് ആരോപണം. ആക്രി ശേഖരിച്ച് ജീവിക്കുന്ന സബീർ മാലിക്കിനെ കാലി പ്ലാസ്റ്റിക് ബോട്ടിലുകൾ നൽകാനെന്ന വ്യാജേന കടയിലേക്കു വിളിച്ചുവരുത്തി മർദിക്കുകയായിരുന്നെന്നു പൊലീസ്.

കൊലപാതകം ദൗർഭാഗ്യകരമെന്നും പ്രതികൾക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നായബ് സിങ് സൈനി പറഞ്ഞു.

അതേസമയം, ഗ്രാമീണർ പശുക്കളെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണെന്നും സൈനി. ഗ്രാമവാസികളെ പ്രകോപിപ്പിക്കുന്നത് ഇതുപോലുള്ള സംഭവങ്ങൾക്കു കാരണമാകും. അതെങ്ങനെ തടയാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

Trending

No stories found.

Latest News

No stories found.