വിരമിക്കല്‍ പ്രഖ്യാപിച്ച് ശരദ് പവാര്‍

കാലാവധി അവസാനിക്കാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് പ്രഖ്യാപനം
Sharad Pawar hints retirement
Sharad Pawarfile
Updated on

മുംബൈ: നീണ്ട 6 പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി എന്‍സിപി മേധാവി ശരദ് പവാര്‍. രാജ്യസഭാ കാലാവധി അവസാനിക്കാന്‍ 18 മാസം ബാക്കി നില്‍ക്കെ ഇനി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന പ്രഖ്യാപനമാണ് എന്‍സിപി മേധാവി നടത്തിയത്. പവാര്‍ കുടുംബാംഗങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന ബരാമതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിലാണ് പവാര്‍ വിരമിക്കൽ പ്രഖ്യാപിച്ചത്.

"പുതുതലമുറയ്ക്കാവശ്യമായ നിർദേശങ്ങൾ നൽകി മുമ്പോട്ട് പോകും. എന്നാൽ രാജ്യസഭയിൽ ഉണ്ടാകും. ഒന്നരവർഷത്തോളം കാലാവധി ഇനിയും ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കും. 14 തവണ തവണ ഞാന്‍ മത്സരിച്ചു. ഒരിക്കൽ പോലും നിങ്ങളെന്നെ തിരികെ വീട്ടിലേക്ക് അയച്ചിട്ടില്ല. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തെരഞ്ഞെടുത്തു. പക്ഷെ ഇപ്പോൾ എനിക്കെവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. എന്നാൽ അതുകൊണ്ട് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല. എനിക്ക് അധികാരം വേണ്ട. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും" - അദ്ദേഹം പറഞ്ഞു.

83കാരനായ ശരദ് പവാർ കോൺഗ്രസിന്റെ മുൻ ദേശീയ നേതാവും കേന്ദ്ര മന്ത്രിയുമായി മത്സരിച്ചിരുന്നു. 1999ലാണ് കോണ്‍ഗ്രസ് വിട്ട് ശരദ് പവാര്‍ എന്‍സിപി രൂപീകരിച്ചത്. 4 തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പവാർ, യുപിഎ സർക്കാർ കാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളും കേന്ദ്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.