'ഉത്തര' പ്രദേശിന് തരൂരിന്‍റെ വ്യാഖ്യാനം, ''പരീക്ഷയെഴുതും മുൻപേ ഉത്തരം കിട്ടുന്ന സ്ഥലം''

തരൂരിന്‍റെ രൂക്ഷമായ പരിഹാസത്തിനെതിരേ കടുത്ത വിമർശനമാണ് വിവിധ ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്
'ഉത്തര' പ്രദേശിന് തരൂരിന്‍റെ വ്യാഖ്യാനം, ''പരീക്ഷയെഴുതും മുൻപേ ഉത്തരം കിട്ടുന്ന സ്ഥലം''
ശശി തരൂരിന്‍റെ ട്വീറ്റിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം. ഉൾചിത്രത്തിൽ തരൂർ.
Updated on

ന്യൂഡൽഹി: പരീക്ഷയെഴുതും മുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലം എന്ന് ഉത്തർ പ്രദേശിന് ശശി തരൂർ എംപിയുടെ വ്യാഖ്യാനം. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ഒരു ഉത്തരക്കടലാസിന്‍റെ മാതൃകയാണ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള പരീക്ഷാർഥികളെ പരിഹസിക്കാൻ തരൂർ ഉപയോഗിച്ചിരിക്കുന്നത്.

ഉത്തർ പ്രദേശും ബിഹാറുമാണ് നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയുടെ ഹബ്ബുകൾ എന്ന ആരോപണം കോൺഗ്രസ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നതാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് കോൺഗ്രസ് നേതാവിന്‍റെ ട്വീറ്റ്.

അതേസമയം, വിവിധ ബിജെപി നേതാക്കൾ തരൂരിന്‍റെ പരിഹാസത്തിനെതിരേ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുമുണ്ട്.

വിവിധ സംസ്കാരങ്ങളെ അവഹേളിക്കുന്നത് തരൂരിന്‍റെ പതിവാണെന്നും, നേരത്തെ വടക്കുകിഴക്കൻ ഇന്ത്യയെ അവഹേളിച്ച തരൂർ ഇപ്പോൾ യുപിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.

യുപിക്ക് അപമാനമാണ് തരൂരിന്‍റെ പരാമർശമെന്നും, ഇത് അപലപിക്കപ്പെടേണ്ടതാണെന്നും കേന്ദ്രമന്ത്രി ജിതിൻ പ്രസാദ. ഫാൻസി ഇംഗ്ലീഷ് വാക്കുക‍ൾ ഉപയോഗിക്കാൻ അറിയാമെന്നു കരുതി ആർക്കും സംസ്കാരമുണ്ടാകുമെന്നു കരുതാനാവില്ലെന്ന് ബിജെപി ദേശീയ വക്താവ് സി.ആർ. കേശവൻ.

Trending

No stories found.

Latest News

No stories found.