മകളെ മർദിച്ചു; സൈനികനെ ഭാര്യാപിതാവ് വെടിവച്ചു കൊന്നു

അമിത് സിങ്ങും ഭാര്യയുമായി ഏറെക്കാലമായി കലഹം പതിവായിരുന്നു.
Representative Images
Representative Images
Updated on

ജമ്മു: വിവാഹ ജീവിതവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ സൈനികനെ ഭാര്യാപിതാവ് വെടിവച്ചു കൊന്നതായി റിപ്പോർട്ട്. കശ്മീരിലെ റീസി ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. കെംബാൽ ദങ്ക ഗ്രാമത്തിലെ സൈനികനായ അമിത് സിങ്ങാണ് കൊല്ലപ്പെട്ടത്. ഗ്രാമ പ്രതിരോധ സേനാ ഗാർഡ് അംഗവും അമിത് സിങ്ങിന്‍റെ ഭാര്യാ പിതാവുമായ ദൗലത്ത് റാം 303 റൈഫിൾ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അമിത് സിങ്ങും ഭാര്യയുമായി ഏറെക്കാലമായി കലഹം പതിവായിരുന്നു. കലഹത്തിന്‍റെ പേരിൽ അമിത് ഭാര്യയെ മർദിക്കാറുമുണ്ട്. ഇതറിഞ്ഞ റാം ശനിയാഴ്ച രാവിലെ അമിതിനെ കാണാനായി എത്തിയിരുന്നു.

ഇരുവരും പരസ്പരം സംസാരിക്കുന്നതിനിടെ കോപാകുലനായ റാം തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. അമിതിന്‍റെ ഭാര്യയ്ക്കും പരുക്കേറ്റിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.