യുപിയിൽ കോൺഗ്രസിന് 17 സീറ്റ് നൽകാമെന്ന് എസ് പി; നിബന്ധന അംഗീകരിച്ചാൽ ജോഡോ യാത്രയിൽ പങ്കെടുക്കും

ജോഡോ യാത്ര റായ്ബറേലിയിലെത്താനിരിക്കെയാണ് എസ്പിയുടെ പുതിയ നിബന്ധന.
യുപിയിൽ കോൺഗ്രസിന് 17 സീറ്റ് നൽകാമെന്ന് എസ് പി; നിബന്ധന അംഗീകരിച്ചാൽ ജോഡോ യാത്രയിൽ പങ്കെടുക്കും
Updated on

ലക്നൗ: ഉത്തർപ്രദേശിൽ 17 സീറ്റുകൾ നൽകാമെന്ന നിർദേശം കോൺഗ്രസ് അംഗീകരിച്ചാൽ മാത്രമേ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കൂ എന്ന് സമാജ്‌വാദി പാർട്ടി. ജോഡോ യാത്ര റായ്ബറേലിയിലെത്താനിരിക്കെയാണ് എസ്പിയുടെ പുതിയ നിബന്ധന. നിർദേശം അംഗീകരിച്ചാൽ റായ്ബറേലിയിൽ രാഹുലിനൊപ്പം അഖിലേഷ് യാദവുമുണ്ടാകുമെന്ന് എസ്പി മുഖ്യ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. എന്നാൽ, ഏതൊക്കെ സീറ്റുകളാണ് കോൺഗ്രസിനു നൽകുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

രാഹുലിന്‍റെ യാത്ര തിങ്കളാഴ്ച അമേഠിയിലെത്തിയിരുന്നു. ചൊവ്വാഴ്ച സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലെത്തും. എസ്പിയുടെ നിബന്ധനയോടു കോൺഗ്രസ് പ്രതികരിച്ചിട്ടില്ല. നേരത്തേ, കോൺഗ്രസിന്11 സീറ്റുകൾ നൽകാമെന്നായിരുന്നു എസ്പിയുടെ നിലപാട്.

ഇതു പോരെന്നും കുറഞ്ഞത് 24 സീറ്റുകൾ വേണമെന്നുമായിരുന്നു പിസിസി അധ്യക്ഷൻ അജയ് റായിയുടെ മറുപടി. 2009ൽ കോൺഗ്രസ് വിജയിച്ച മുഴുവൻ സീറ്റുകളും വേണമെന്നും അജയ് റായ് ആവശ്യപ്പെട്ടിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ 80 സീറ്റുകളിൽ ഒരിടത്തു മാത്രമാണു കോൺഗ്രസ് വിജയിച്ചത്.

Trending

No stories found.

Latest News

No stories found.