സവർക്കറുടെ ചിത്രം നീക്കുന്ന കാര്യം സ്പീക്കർ തീരുമാനിക്കും

കോൺഗ്രസ് ഏതെങ്കിലുമൊരു ചിത്രത്തെയല്ല, ചർച്ചകൂടാതെ ചിത്രങ്ങൾ സ്ഥാപിച്ചതിനെയാണ് എതിർത്തതെന്നും കർണാടക മുഖ്യമന്ത്രി
കർണാടക നിയമസഭാ മന്ദിരത്തിൽ സ്ഥാപിച്ചിരിക്കുന്ന വി.ഡി. സവർക്കറുടെ ഛായാചിത്രം.
കർണാടക നിയമസഭാ മന്ദിരത്തിൽ സ്ഥാപിച്ചിരിക്കുന്ന വി.ഡി. സവർക്കറുടെ ഛായാചിത്രം.
Updated on

ബെളഗാവി: കർണാടക നിയമസഭയിലെ വി.ഡി. സവർക്കറുടെ ചിത്രം നീക്കം ചെയ്യണമോ എന്നു സ്പീക്കർ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ. മുൻ ബിജെപി സർക്കാരിന്‍റെ കാലത്താണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ ഗാന്ധിജിയും സ്വാമി വിവേകാനന്ദനുമുൾപ്പെടെയുള്ളവരുടെ ചിത്രം സ്ഥാപിച്ചത്.

ഇതോടൊപ്പം സവർക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരേ അന്നു പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം നീക്കുമോ എന്ന ചോദ്യമുയർന്നത്. എന്നാൽ, ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് സ്പീക്കർ യു.ടി. ഖാദറാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസ് ഏതെങ്കിലുമൊരു ചിത്രത്തെയല്ല, ചർച്ചകൂടാതെ ചിത്രങ്ങൾ സ്ഥാപിച്ചതിനെയാണ് എതിർത്തതെന്നും സിദ്ധരാമയ്യ പറഞ്ഞു.

Trending

No stories found.

Latest News

No stories found.