ശിവാജിയുടെ പ്രതിമ തകർന്നു; മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി

ഛത്രപതി ശിവജി മഹാരാജിന്‍റെ 35 അടി ഉയരമുള്ള പ്രതിമ ഓഗസ്റ്റ് 26നാണ് തകർന്നുവീണത്.
Statue of Shivaji broken; Prime Minister expressed regret
ശിവാജിയുടെ പ്രതിമ തകർന്നു; ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
Updated on

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നു വീണ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ പ്രതിമ തകർന്നു വീഴുകയായിരുന്നു. മറാത്ത വികാരത്തിനേറ്റ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പ്രതിമയുടെ തകർച്ചയിൽ വേദനിച്ച ജനങ്ങളോടും ഞാൻ മാപ്പ് ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പാൽഘറിൽ പറഞ്ഞു. സംസ്ഥാനത്തെ സിന്ധുദുർഗ് ജില്ലയിൽ ഛത്രപതി ശിവജി മഹാരാജിന്‍റെ 35 അടി ഉയരമുള്ള പ്രതിമ ഓഗസ്റ്റ് 26നാണ് കർന്നുവീണത്.

മറാത്ത നാവികസേനയുടെയും ഛത്രപതി ശിവജി മഹാരാജിന്‍റെയും സമുദ്ര പ്രതിരോധത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പാരമ്പര്യത്തെയും ആധുനിക ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധത്തെയും ബഹുമാനിക്കുന്നതായിരുന്നു പ്രതിമ.

തുരുമ്പെടുത്ത നട്ടുകളും ബോൾട്ടുകളും പ്രതിമയുടെ സ്ഥിരതയ്ക്ക് അപകടമുണ്ടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നും വിമർഷകർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപ‍ക്ഷ പാർട്ടികൾ പ്രതിഷേധിച്ചു.

Trending

No stories found.

Latest News

No stories found.