എന്തു കൊണ്ട് പടക്കം രാജ്യവ്യാപകമായി നിരോധിക്കുന്നില്ല‍: സുപ്രീം കോടതി

പടക്കങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയ നിരോധനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഡൽഹി സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു.
supreme court over  firecrackers ban in country
എന്തു കൊണ്ട് പടക്കം രാജ്യവ്യാപകമായി നിരോധിക്കുന്നില്ല‍?: സുപ്രീം കോടതിfile
Updated on

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ എന്തു കൊണ്ട് രാജ്യവ്യാപകമായി പടക്കം നിരോധിക്കുന്നില്ലെന്ന ചോദ്യവുമായി സുപ്രീം കോടതി. ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

നിയന്ത്രണാതീതമായ രീതിയിൽ പടക്കം പൊട്ടിക്കുന്നത് ആരോഗ്യവാന്മാരായിരിക്കുക എന്ന പൗരന്മാരുടെ മൗലികാവകാശത്തെ ബാധിക്കും. നിർദിഷ്ട സമയത്ത് മാത്രം എന്തു കൊണ്ട് പടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വർഷം മുഴുവൻ മലിനീകരണം ഉള്ള സാഹചര്യത്തിൽ എന്തു കൊണ്ടാണ് കുറച്ചു മാസങ്ങൾ മാത്രം നിയന്ത്രണമെന്നും കോടതി ചോദിച്ചു. പടക്കങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയ നിരോധനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് ഡൽഹി സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചു.

നവംബർ 25നു മുൻപ് ഒരു വർഷത്തേക്ക് പടക്കങ്ങൾ പൂർണമായും നിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കാമെന്നും പടക്കം പൊട്ടിക്കുന്നത് മൗലികാവകാശമായി ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

Trending

No stories found.

Latest News

No stories found.