രാഷ്ട്രീയപ്പോരിൽ നിന്ന് ദൈവങ്ങളെയെങ്കിലും ഒഴിവാക്കൂ; തിരുപ്പതി ലഡ്ഡു വിവാദത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

തിരുപ്പതി ലഡ്ഡുവില്‍ മായം കലര്‍ത്തിയെന്ന ആക്ഷേപത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി
mullaperiyar dam case petition to sc to add the national dam safety authority as a party
Supreme Courtfile
Updated on

ന്യൂഡൽഹി: തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മൃഗക്കൊഴുപ്പ് ചേര്‍ത്ത നെയ്യു കൊണ്ടാണ് തിരുപ്പതി ലഡു ഉണ്ടാക്കിയതെന്ന് പറഞ്ഞതെന്ന് സുപ്രീംകോടതി ചോദിച്ചു. ദൈവങ്ങളെയെങ്കിലും രാഷ്ട്രീയപ്പോരിൽ നിന്നും ഒഴിവാക്കികൂടെയെന്നും കോടതി ചോദിച്ചു.

തിരുപ്പതി ലഡ്ഡുവില്‍ മായം കലര്‍ത്തിയെന്ന ആക്ഷേപത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തിരുപ്പതി ലഡുവില്‍ നിര്‍മ്മാണത്തിന് മായം കലര്‍ത്തിയ നെയ്യ് ഉപയോഗിച്ചതിന്‍റെ തെളിവ് എവിടെയെന്ന് ചോദിച്ച കോടതി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ പൊതുപ്രസ്താവന ഇറക്കുന്നതിന്‍റെ ആവശ്യം എന്തിനായിരുന്നുവെന്നും വിമർശിച്ചു.

ഭരണഘടനാ പദവി വഹിക്കുന്ന ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കേസെടുക്കുന്നതിനും പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കുന്നതിനും മുന്പേ, കോടാനുകോടി വിശ്വാസികളെ ബാധിക്കുന്ന വിഷയത്തില്‍ പൊതു പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പ്രവര്‍ത്തനം തുടരണോ അതോ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണോയെന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ഒക്ടോബര്‍ മൂന്നിനു വീണ്ടും പരിഗണിക്കും.

Trending

No stories found.

Latest News

No stories found.