ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനിഷ് സിസോദിയക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. അന്വേഷണ ഏജൻസി ആറു മുതൽ എട്ടു മാസത്തിനുള്ളിൽ വിചാരണ തീർക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
അതേസമയം, നടപടി വേഗത്തിലായില്ലെങ്കിൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിൽ പങ്കുണ്ടെന്ന് കാണിച്ച് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം സിസോദിയയെ കസ്റ്റഡിയിൽ വയ്ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഈ വട്ടവും കോടതിയുടെ ചോദ്യത്തിന് മതിയായ മറുപടി നൽകിയില്ലെന്ന് ജഡ്ജി ആരോപിച്ചു.