'നിങ്ങൾ ജയിച്ചാൽ ഇവിഎമ്മുകൾ നല്ലത്, അല്ലെങ്കിൽ കൃത്രിമം'; ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

അമെരിക്കയിൽ വരെ ഇപ്പോളും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുന്നത്. ഇലോൺ മസ്ക് അടക്കമുള്ളവർ ഇവിഎമ്മുകളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു
supreme court rejects reintroducing ballot paper plea evm
Supreme Courtfile
Updated on

ന്യൂഡൽഹി: ബാലറ്റ് പേപ്പർ വോട്ടേടുപ്പ് പുഃനസ്ഥാപിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ഡോ. കെ.എ. പോൾ സമർപ്പിച്ച് പൊതു താത്പര്യ ഹർജിയാണ് കോടതി തള്ളിയത്. തിരഞ്ഞെടുപ്പ് സമയത്ത് പണവും മദ്യവും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് കണ്ടെത്തിയാൽ കുറഞ്ഞത് 5 വർഷത്തേക്ക് സ്ഥാനാർഥികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടിരുന്നു.

നിങ്ങൾ വിജയിച്ചാൽ ഇവിഎമ്മുകൾ നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോ പറയുന്നതെന്ന് കോടതി ചോദിച്ചു. ഇവിഎമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണെന്നും ഹർജിക്കാരൻ വാദിച്ചു. അമെരിക്ക പോലുള്ള രാജ്യങ്ങളിൽ ഇപ്പോളും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുന്നത്. ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവർ ഇവിഎമ്മുലളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ ഈ വാദങ്ങളെ കോടതി തള്ളുകയായിരുന്നു.

Trending

No stories found.

Latest News

No stories found.