അതിജീവിതയും പ്രതിയും ഒത്തുതീർപ്പായാലും കേസ് അവസാനിക്കില്ല; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

2022ൽ രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിലുണ്ടായ ഒരു കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി നിർണായക വിധി പ്രസ്താവിച്ചത്
supreme court says no compromise allowed in sexual assault cases
അതിജീവിതയും പ്രതിയും ഒത്തുതീർപ്പായാലും കേസ് അവസാനിക്കില്ല; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
Updated on

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസുകളിൽ അതിജീവിതയും പ്രതിയും ഒത്തുതീർപ്പായാലും കേസ് അവസാനിക്കില്ലെന്ന് സുപ്രീംകോടതി. 2022ൽ രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിലുണ്ടായ ഒരു കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി നിർണായക വിധി പ്രസ്താവിച്ചത്.

പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ പൊലീസ് കെസെടുത്തിരുന്നു. എന്നാൽ പിന്നീട് പ്രതിയായ അധ്യാപകൻ അതിജീവിതയുടെ കുടുംബത്തിൽ നിന്നും പരാതിയില്ലെന്ന് എഴുതിവാങ്ങുകയായിരുന്നു. കേസ് തെറ്റുധാരണയുടെ പേരിലുണ്ടായതാണെന്നും നടപടിക്രമങ്ങൾ ഇനി ആവശ്യമില്ലെന്നുമാണ് സ്റ്റാപ് പേപ്പറിൽ എഴുതി വാങ്ങിയത്. ഇതു സ്വീകരിച്ച പൊലീസ് നടപടിക്രമങ്ങളെല്ലാം നിർത്തിവയ്ക്കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. രാജസ്ഥാൻ ഹൈക്കോടതി ഇതോടെ പ്രതിയെ വെറുതെ വിടുകയുമായിരുന്നു.

നടപടി ചോദ്യം ചെയ്ത്, രാംജി ലാൽ ബൈർവാ എന്ന സാമൂഹികപ്രവർത്തകൻ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പുതിയ ഉത്തരവായത്. രാഡസ്ഥാൻ ഹൈക്കോടതി വിധി റദ്ദാക്കിയ കോടതി അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടു.

Trending

No stories found.

Latest News

No stories found.