ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസവും മതേതരത്വവും ഉൾപ്പെടുത്തിയതിനെതിരായ ഹർജികൾ തള്ളി സുപ്രീംകോടതി. ആമുഖം ഭേദഗതി ചെയ്യാൻ പാർലമെന്‍റിന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1976 ലെ 42–ാം ഭേദഗതി പ്രകാരം 'സോഷ്യലിസ്റ്റ്', 'സെക്യുലര്‍' എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് തള്ളിയത്.
ഇത്രയും വർഷത്തിനു ശേഷം ഇത്തരമൊരു ഹർജിയുമായി എത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസം കൊണ്ട് ക്ഷേമരാഷ്ട്രം എന്നാണ് അർഥാമാക്കുന്നതെന്നും മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്നും എസ്.ആർ. ബൊമ്മൈ കേസിൽ വിധിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.