അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി: അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

അലിഗഡ് കേന്ദ്ര സർവകലാശാലയാണെന്ന് ചൂണ്ടിക്കാട്ടി എസ്. അസീസ് ബാഷ നൽകിയ കേസിൽ 1967ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ന്യൂനപക്ഷ പദവി റദ്ദാക്കിയിരുന്നു.
supreme court verdict on Aligarh Muslim universities minority status, case history and details
അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി: അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി
Updated on

ന്യൂഡൽഹി: അലിഗഡ് സർവകലാശാലയുടെ ന്യൂന പക്ഷ പദവി റദ്ദാക്കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ന്യൂനപക്ഷ പദവി തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട വ്യവഹാരം പുതിയ റെഗുലർ ബെഞ്ചിനു വിട്ടു. ചാഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സ്ഥാപിച്ചതാര് എന്ന ചോദ്യത്തിന് ന്യൂന പക്ഷ സമുദായം എന്ന ഉത്തരമാണഎങ്കിൽ ഭരണഘടനയുടെ മുപ്പതാം വകുപ്പു പ്രകാരം ന്യൂന പക്ഷ പദവി നൽകാമെന്ന് കോടതി വ്യക്തമാക്കി.

ഏഴിൽ 4 ജസ്റ്റിസ്മാരും ഈ അഭിപ്രായത്തോട് യോജിച്ച വിധികളാണ് വായിച്ചത്. മൂന്നു പേർ വിഭിന്നമായ അഭിപ്രായം പങ്കു വച്ചു. നിലവിൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി വിഷയത്തിലുള്ള നിയമപ്രശ്നങ്ങൾ മാത്രമാണ് കോടതി പരിശോധിച്ചത്.

കേസിന്‍റെ ചരിത്രം

അലിഗഡ് കേന്ദ്ര സർവകലാശാലയാണെന്ന് ചൂണ്ടിക്കാട്ടി എസ്. അസീസ് ബാഷ നൽകിയ കേസിൽ 1967ൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ന്യൂനപക്ഷ പദവി റദ്ദാക്കിയിരുന്നു. പിന്നീട് 1981ൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിഷയത്തിൽ സംശയം പ്രകടിപ്പിച്ചു. എന്നാൽ 1981ൽ പാർലമെന്‍റ് പാസാക്കിയ നിയമം പ്രകാരം ന്യൂനപക്ഷ പദവി തിരികെ നൽകി. ഇതു പ്രകാരം സർവകലാശാല മുസ്ലിം വിദ്യാർഥികൾക്ക് സംവരണം ഏർപ്പെടുത്തി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കേ വീണ്ടും സംവരണം ഏർപ്പെടുത്തിയതിനെ അലഹാബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു.

ഇതേ തുടർന്നാണ് സർവകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് 2006ൽ ഹൈക്കോടതി സംവരണനടപടികൾ റദ്ദാക്കിയത്. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര സർക്കാരും സർവകലാശാലയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബിജെപി അധികാരത്തിലേറിയതോടെ കേന്ദ്ര സർക്കാർ ഹർജി പിൻവലിച്ചു.

Trending

No stories found.

Latest News

No stories found.