നീതിക്കായുള്ള സമരം ആറാം ദിനം : ഗുസ്തിതാരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്നു പരിഗണിക്കും

പരാതിയിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിലാണു ഗുസ്തിതാരങ്ങൾ സമരത്തിനിറങ്ങിയത്
നീതിക്കായുള്ള സമരം ആറാം ദിനം : ഗുസ്തിതാരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്നു പരിഗണിക്കും
Updated on

ഡൽഹി : ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ കേസ് എടുക്കണമെന്ന ഗുസ്തിതാരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ലൈംഗീകാരോപണ പരാതിയിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത സാഹചര്യത്തിലാണു ഗുസ്തിതാരങ്ങൾ സമരത്തിനിറങ്ങിയത്. സമരം ഇന്ന് ആറാം ദിനത്തിലേക്കു കടന്നു.

ഏഴോളം വനിതാ ഗുസ്തിതാരങ്ങൾ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചിട്ടും നടപടി സ്വീകരിക്കാനോ, എഫ്ഐആർ രജിസ്റ്റർ പൊലീസ് തയാറായിരുന്നില്ല. പരാതി ഉന്നയിച്ച വനിതകളെ ഭീഷണിപ്പെടുത്തുകയാണെന്നും, സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ഗുസ്തിതാരങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിൽ കൃത്യമായി പരിഹാരം ഉണ്ടാകുന്നതു വരെ പ്രതിഷേധം തുടരാനാണു ഗുസ്തിതാരങ്ങളുടെ തീരുമാനം. ജന്തർ മന്ദറിലാണു സമരം തുടരുന്നത്.

അതേസമയം തെരുവിൽ സമരം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടാണെന്ന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി. ടി. ഉഷയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. നേരത്തെ അസോസിയേഷനെ അറിയിക്കാമായിരുന്നുവെന്നും പി ടി ഉഷ പ്രതികരിച്ചു. എന്നാൽ പരാതി പറഞ്ഞിട്ടും കേസ് പൊലീസിനു കൈമാറാനോ, നടപടിയെടുക്കാനോ ഒളിമ്പിക്സ് അസോസിയേഷൻ തയാറായില്ലെന്നു ഗുസ്തിതാരങ്ങൾ പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.