ഹൈക്കോടതി അനുമതി നൽകി, ബിജെപി നേതാവ് സുവേന്ദു അധികാരി സന്ദേശ്ഖാലിയിലെത്തി

സന്ദേശ് ഖാലിയിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ പ്രസംഗം പാടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സുവേന്ദു അധികാരി
സുവേന്ദു അധികാരി
Updated on

ധമാഖാലി: കൽക്കട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ അനുമതിയോടെ ബിജെപി നേതാവ് സുവേന്ദു അധികാരി പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിലെത്തി. കഴിഞ്ഞ ദിവസം സന്ദേശ്ഖാലിയിലേക്ക് യാത്ര നടത്തിയ സുവേന്ദുവിനെ പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സുവേന്ദു കോടതിയെ സമീപിച്ചത്. സുവേന്ദുവിനൊപ്പം ബിജെപി എംഎൽഎ ശങ്കർ ഘോഷും സന്ദേശ്ഖാലിയിലെത്തിയിട്ടുണ്ട്. കോടതി ഉത്തരവിന്‍റെ സാഹചര്യത്തിൽ ധമാഖാലി ഫെറി വരെ നിയമജ്ഞർ തന്നെ അനുഗമിച്ചിരുന്നുവെന്നും അവിടെ നിന്ന് കാലിന്ദി നദിയിലൂടെ ബോട്ടിലാണ് സന്ദേശ്ഖാലിയിലെത്തിയതെന്നും സുവേന്ദു വ്യക്തമാക്കി. സുവേന്ദുവി് സന്ദേശ് ഖാലി സന്ദർശിക്കാനുള്ള അനുമതി സിംഗിൾ ബെഞ്ച് തിങ്കളാഴ്ച തന്നെ നൽകിയിരുന്നു.

എന്നാൽ ഇതിനെതിരേ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവിൽ ഇടപെടാൻ തയാറാകില്ലെന്ന് അറിയിച്ചതോടെയാണ് സുവേന്ദുവിന് സന്ദേശ് ഖാലിയിലേക്കുള്ള വഴി തെളിഞ്ഞത്. സന്ദേശ് ഖാലിയിൽ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രകോപനപരമായ പ്രസംഗം പാടില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ ബംഗ്ലാദേശ് അതിർത്തിയോടു ചേർന്ന നോർത്ത് 24 പർഗാനാസിൽ ദൻസ നദിയാൽ ചുറ്റപ്പെട്ട ചെറുദ്വീപാണ് സന്ദേശ്ഖാലി. തൃണമൂൽ കോൺഗ്രസിന്‍റെ പ്രാദേശിക നേതാവ് ഷാജഹാൻ ഷെയ്ഖും സംഘവും ഇവിടെ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഭൂമി തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. എന്നാൽ, ആരോപണം ബിജെപിയുടെ രാഷ്‌ട്രീയ തന്ത്രമാണെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ വാദം. പ്രക്ഷോഭം ശക്തമാകുകയും ഗവർണർ സി.വി. ആനന്ദബോസ് ഇടപെടുകയും ചെയ്തതോടെ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാജഹാൻ ഷെയ്ഖ് ഇപ്പോഴും ഒളിവിലാണ്.

Trending

No stories found.

Latest News

No stories found.