ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവിയുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയ മുഖ്യമന്ത്രിക്ക് ശനിയാഴ്ച വൈകിട്ട് 5.30 ന് ഗവർണർ സമയം അനുവദിച്ചു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് കൂടിക്കാഴ്ചക്ക് ഒരുങ്ങുന്നത്. സംസ്ഥാന നിയമസഭാ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പുവെയ്ക്കാൻ വൈകുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതി ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് നിർദേശിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഗവർണർ മുൻപ് ക്ഷണിച്ചിരുന്നെങ്കിലും പ്രളയദുരിതങ്ങളുടെ തിരക്ക് ചൂണ്ടിക്കാട്ടി കൂടിക്കാഴ്ച പിന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ മാധ്യമങ്ങളോട് ചായ കുടിച്ചിട്ട് കാര്യമില്ലെന്ന തരത്തിലാണ് കൂടിക്കാഴ്ച തള്ളിയതിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്.