രാജ്ഭവനെതിരെ ബോംബേറ് കേസ്; അസാധാരണ നടപടിയുമായി തമിഴ്നാട് പൊലീസ്

രണ്ട് പെട്രോൾ ബോംബുകൾ നിലത്തുവച്ചെങ്കിലും എറിയാനായില്ല
tamil nadu police released cctv footage on petrol bomb case
tamil nadu police released cctv footage on petrol bomb case
Updated on

ചെന്നൈ: രാജ്ഭവനെതിരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ അക്രമികളുടെ വീഡിയെ പുറത്തുവിട്ട് തമിഴ്നാട് പൊലീസ്. രാജ്ഭവനെതിരെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അക്രമിയുടെ സിസിടിവി ദൃശങ്ങൾ പുറത്തുവിട്ടത്. കേസിൽ കൃത്യമായ നടപടികൾ സ്വീകരിച്ചുവെന്നും രണ്ടു പെട്രോൾ ബോംബുകൾ എറിഞ്ഞിട്ടില്ലെന്നും ഡിജിപി ശങ്കർ ജിവാൾ പറഞ്ഞു.

രണ്ട് പെട്രോൾ ബോംബുകൾ നിലത്തുവച്ചെങ്കിലും എറിയാനായില്ല. കൃത്യസമയത്ത് പൊലീസ് ഇടപെട്ടു. രാജ്ഭവനിന് ഒരു തരത്തിലുമുള്ള സുരക്ഷാപ്രശ്നവും ഉണ്ടായിട്ടില്ല. മുൻപ് ഗവർണർക്കെതിരെ ആക്രമണം ഉണ്ടായെന്ന ആരോപണം തെറ്റാണെന്നും ഇപ്പോൾ നടന്ന സംഭവത്തിൽ രാജ്ഭവൻ തെറ്റിദ്ധരിക്കപ്പെട്ടിരിക്കാമെന്നും ഡിജിപി വ്യക്തമാക്കി.

സംഭവത്തിൽ രാജ്ഭവൻ സ്വമേധയാ കേസെടുത്തതിനെ വിമർശിച്ച് രാജ്ഭവനും രംഗത്തെത്തിയിരുന്നു. ഗവർണറുടെ സെക്രട്ടറി നൽകിയ പരാതി കണക്കിലെടുക്കാതെ സ്വമേധയാ കേസെടുത്ത പൊലീസ്, വിഷയത്തെ നിസാരവത്കരിക്കുകയാണെന്നു രാജ്ഭവൻ അധികൃതർ ആരോപിച്ചു. ഇതിനു പിന്നാലെയാണ് പൊലീസ് രംഗത്തെത്തിയത്.

Trending

No stories found.

Latest News

No stories found.