ദളിതർക്ക് പ്രവേശനം നിഷേധിച്ചു; ക്ഷേത്രം സീൽ ചെയ്ത് തമിഴ്നാട് റവന്യൂ വകുപ്പ്

പ്രശ്നം പരിഹരിക്കാൻ ഇരുവിഭാഗങ്ങളും തമ്മിൽ എട്ട് തവണ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു
ദളിതർക്ക് പ്രവേശനം നിഷേധിച്ചു; ക്ഷേത്രം സീൽ ചെയ്ത് തമിഴ്നാട് റവന്യൂ വകുപ്പ്
Updated on

ചെന്നൈ: ദളിതർക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് തമിഴ്നാട് വില്ലുപുരം ജില്ലയിലെ ധർമരാജ ദ്രൗപദി അമ്മൻ ക്ഷേത്രം തമിഴ്നാട് റവന്യൂ വകുപ്പ് പൂട്ടി സീൽ ചെയ്തു. ക്ഷേത്ര പ്രവേശനം സംബന്ധിച്ച് 'മേൽജാതി'ക്കാരും ദളിതരും തമ്മിൽ തർക്കം നിലനിന്നിരുന്നു.

പ്രശ്നം പരിഹരിക്കാൻ ഇരുവിഭാഗങ്ങളും തമ്മിൽ എട്ട് തവണ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ക്ഷേത്രം സീൽ ചെയ്യാൻ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണർ ഉത്തരവിട്ടു. ഗ്രാമത്തിലൊരു അസാധാരണ സാഹചര്യം നിലനിൽക്കുന്നുവെന്നും ആരാധന ക്രമസമാധാനത്തിന് തടസമാകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

ജാതി വേർതിരിവുകൾ സംബന്ധിച്ചും ക്ഷേത്രപ്രവേശനം സംബന്ധിച്ചും സ്ഥിരമായി സംഘർഷങ്ങൾ ഉണ്ടാകുന്ന മേഖലയാണ് വില്ലുപുരം. പ്രശ്നം പരിഹരിക്കുന്നതുവരെ ഇരുവിഭാഗങ്ങളും ക്ഷേത്രത്തിൽ പ്രവേശിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. സംഘാർഷാവസ്ഥയെ മുൻനിർത്തി വിവിധയിടങ്ങളിൽ നിന്നായി ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.