ജാതി സെൻസസ് നടപ്പിലാക്കാൻ തെലങ്കാന സർക്കാർ ഉത്തരവ്

ഇതോടെ ജാതി സെൻസസ് നടപ്പിലാക്കുന്ന രാജ‍്യത്തെ മൂന്നാമത്തെ സംസ്ഥാനമായി മാറുകയാണ് തെലങ്കാന
Telangana government has issued an order to implement the caste census
ജാതി സെൻസസ് നടപ്പിലാക്കാൻ തെലങ്കാന സർക്കാർ ഉത്തരവ്
Updated on

ഹൈദരാബാദ്: ജാതി സെൻസസ് നടപ്പിലാക്കാൻ ഉത്തരവിറക്കി തെലങ്കാന സർക്കാർ. ഇതോടെ ജാതി സെൻസസ് നടപ്പിലാക്കുന്ന രാജ‍്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറുകയാണ്. ആന്ധ്ര പ്രദേശും ബിഹാറുമാണ് മുമ്പ് ജാതി സെൻസസ് ആരംഭിച്ച സംസ്ഥാനങ്ങൾ.

തെലങ്കാന സർക്കാർ സംസ്ഥാനമൊട്ടാകെ വീടുവീടാന്തരം കയറിയിറങ്ങി സമഗ്രമായ സർവേ (സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക, തൊഴിൽ, രാഷ്ട്രീയ, ജാതി സർവേ)യാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചു.

അറുപത് ദിവസങ്ങൾ കൊണ്ട് സെൻസസ് പൂർത്തിയാക്കുമെന്ന് ശാന്തി കുമാരി അറിയിച്ചു. സർവേ നടപ്പിലാക്കാനുള്ള നോഡൽ ഏജൻസിയായി സംസ്ഥാന ആസൂത്രണ വകുപ്പിനെ നിയോഗിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെയും എസ്‌സി, എസ്ടി പൗരന്മാരുടെയും സംസ്ഥാനത്തെ മറ്റ് ദുർബല വിഭാഗങ്ങളുടെയും ഉന്നമനത്തിനായുള്ള തൊഴിലും രാഷ്ട്രീയ അവസരങ്ങളും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സെൻസസ് നടപ്പിലാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

പട്ടികജാതി സംവരണ വിഭാഗങ്ങളിലെ ഉപവർഗ്ഗീകരണത്തെക്കുറിച്ച് പഠനം നടത്തുന്നതിനും പ്രശ്നവുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പരിശോധിക്കുന്നതിനും സംസ്ഥാന സർക്കാർ ഏകാംഗ അന്വേഷണ കമ്മീഷനെയും രൂപീകരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.