തെലങ്കാനയുടെ ഔദ്യോഗിക ചുരുക്കെഴുത്ത് ഇനിമുതൽ 'ടിജി'; പുതിയ സംസ്ഥാന ഗാനവും സ്വീകരിക്കും

മുൻ ഭരണകക്ഷി അവരുടെ പാർട്ടിയുടെ പേരുമായി ചേരുന്നതിനാണ് ചുരുക്കെഴുത്ത് മാറ്റിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി
revanth reddy
revanth reddyfile
Updated on

ഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ചുരക്കെഴുത്ത് 'ടിഎസ്' ൽ നിന്ന് 'ടിജി' യിലേക്ക് മാറ്റാൻ സർക്കാർ. പുതിയ സംസ്ഥാന ഗാനം സ്വീകരിക്കാനും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്‍റേതാണ് തീരുമാനം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് നിർണായക തീരുമാനം.

മുൻ ഭരണകക്ഷി അവരുടെ പാർട്ടിയുടെ പേരുമായി ചേരുന്നതിനാണ് ചുരുക്കെഴുത്ത് മാറ്റിയതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മുൻ ഭരണകക്ഷിയും നിലവിലെ പ്രതിപക്ഷവുമായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേരത്തെ തെലങ്കാന രാഷ്ട്ര സമിതി (TRS) എന്നാണ് അറിയപ്പെട്ടത്.

ആന്ദ്രേ ശ്രീയുടെ 'ജയജയ ഹോ തെല്കാന' എന്ന ഗാനം സംസ്ഥാന ഗാനമാക്കാനും സംസ്ഥാനത്തിന്റെ പ്രതീകാത്മക ദേവതയായ ‘തെലങ്കാന താലി’ പുതിയ രൂപത്തിൽ പുനർരൂപകൽപന ചെയ്യാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

Trending

No stories found.

Latest News

No stories found.