ഉദഗമണ്ഡലം: തണുപ്പിൽ കുളിർന്ന് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഊട്ടി. ഒരു ഡിഗ്രീ സെൽഷ്യസ് വരെ അന്തരീക്ഷോഷ്മാവ് താഴ്ന്നതോടെ മഞ്ഞിൽ ഉറഞ്ഞു നിൽക്കുകയാണ് ഊട്ടി. സാധാരണ ജീവിതത്തെ കടുത്ത ശൈത്യം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഊട്ടി ഹിൽ സ്റ്റേഷനോടു ചേർന്നുള്ള പ്രദേശങ്ങളെല്ലാം മൂടൽമഞ്ഞ് മൂടിയ അവസ്ഥയിലാണ്. തണുപ്പു കടുത്തതോടെ പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥയിലാണ വിനോദസഞ്ചാരികൾ. രാവിലെ 8 മണിക്കു ശേഷം മാത്രമേ പുറത്തേക്കിറക്കാൻ സാധിക്കുന്നുള്ളൂ.
ഊട്ടിയിലെ സാന്ദിന്നല്ല, ഗ്ലെൻമോർഗൻ, തലാക്ലുണ്ട മേഖലകളിലാണ് ഒരു ഡിഗ്രീ സെൽഷ്യസ് വരെ ഊഷ്മാവ് താഴ്ന്നത്. ഊട്ടിയോട് ചേർന്ന പല പ്രദേശങ്ങളിലും മഞ്ഞു പരലുകൾ പെയ്തതായും റിപ്പോർട്ടുകളുണ്ട്. തമിഴ്നാട്ടിലെ നീൽഗിരിയിലും കടുത്ത തണുപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നീൽഗിരിയിൽ ഞായറാഴ്ച പൂജ്യം ഡിഗ്രീ സെൽഷ്യസ് വരെ ഊഷ്മാവ് താഴുന്നു.