മുംബൈയിൽ ഭീകരാക്രമണ ഭീഷണി; ജാഗ്രതാ നിർദേശം, സുരക്ഷ ശക്തമാക്കി

മോക്ക് ഡ്രില്ലുകൾ നടത്താനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം
terrorist attack threat: mumbai on high alert
മുംബൈയിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കി
Updated on

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിലെ നിരവധി ആരാധനാലയങ്ങളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഈ സ്ഥലങ്ങളിൽ മോക്ക് ഡ്രില്ലുകൾ നടത്താനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഡിസിപിമാരോട് അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകരുതൽ നടപടിയായി, നഗരത്തിലെ ക്ഷേത്രങ്ങളിൽ ജാഗ്രത പാലിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ എന്തുകണ്ടാലും റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്.

പ്രശസ്തമായ 2 ആരാധനാലയങ്ങൾ ഉള്ള ക്രോഫോർഡ് മാർക്കറ്റ് ഏരിയയിൽ വെള്ളിയാഴ്ചയും പൊലീസ് മോക്ക് ഡ്രില്ലും നടത്തിയിരുന്നു. എന്നിരുന്നാലും, ദുർഗാപൂജയ്ക്കും ദസറയ്ക്കും ദീപാവലിക്കും മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കാനുള്ളതിനാൽ സുരക്ഷാക്രമീകരണങ്ങൾ കടുപ്പിക്കാനാണ് നിലവിലെ തീരുമാനം എന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.