ബർസലോഗോ നഗരത്തിൽ ഭീകരർ 600 പേരെ കൂട്ടക്കൊല ചെയ്തു

കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.
Terrorists massacred 600 people in the city of Bursalogo
ബർസലോഗോ നഗരത്തിൽ ഭീകരർ 600 പേരെ കൂട്ടക്കൊല ചെയ്തുfile
Updated on

ബർസലോഖോ: പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ അൽക്വയ്ദയോടും ഐഎസിനോടും ചേർന്നു പ്രവർത്തിക്കുന്ന ഭീകരർ 600 പേരെ കൂട്ടക്കൊല ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ബർസലോഗോ നഗരത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 24നു നടന്ന ആക്രമണത്തിന്‍റെ വിവരങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്.

മാലി കേന്ദ്രമായി പ്രവർത്തിക്കുന്നതും ബുർക്കിനാ ഫാസോയിൽ സജീവവുമായ അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാത്ത് നുസ്രത്ത് അൽ - ഇസ്ലാം വാൽ - മു‌സ്‌ലിമിൻ (ജെഎൻഐഎം) ഭീകരരാണു കൂട്ടക്കുരുതി നടത്തിയത്.

ബൈക്കുകളിലെത്തിയ ഭീകരർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൊല നടത്തി മടങ്ങി. ചിതറിക്കിടന്ന മൃതശരീരങ്ങൾ ശേഖരിക്കാൻ മൂന്നു ദിവസം വേണ്ടിവന്നെന്നു നാട്ടുകാർ പറഞ്ഞു.

ബർസലോഖോയിൽ സൈന്യത്തിന്‍റെ നിർദേശപ്രകാരം സുരക്ഷാ കിടങ്ങ് കുഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. 2015 മുതൽ ഭീകരാക്രമണങ്ങൾ പതിവായ ബുർക്കിന ഫാസോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. 200 പേർ കൊല്ലപ്പെട്ടെന്നാണു യുഎന്നിന്‍റെ കണക്ക്. എന്നാൽ, 300 പേരെ കൊലപ്പെടുത്തിയെന്നു ഭീകര സംഘടന പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം 600 ഓളം വരുമെന്നാണ് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. കൊലപാതക ദൃശ്യങ്ങൾ ജെഎൻഐഎം അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.