പാകിസ്ഥാൻ പൗരനെ 'ഓൺലൈനായി വിവാഹം കഴിച്ചു'; യുവതി പൊലീസ് നിരീക്ഷണത്തിൽ

യുവതി പാകിസ്ഥാനിൽ നിന്ന് തിരിച്ച് നാട്ടിലെത്തിയതിന് ശേഷമാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്.
Thane Woman Uses Fake Identity to Visit Pakistan and marry her boyfriend
പാകിസ്ഥാൻ പൗരനെ 'ഓൺലൈനായി വിവാഹം കഴിച്ചു'; യുവതി പൊലീസ് നിരീക്ഷണത്തിൽ
Updated on

മുംബൈ: മഹാരാഷ്ട്ര താനെയില്‍ പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ യുവതി പൊലീസ് നിരീക്ഷണത്തില്‍. ജൂലൈ 17 ന് തിരിച്ച് നാട്ടിലെത്തിയതിന് ശേഷമാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ഈ വർഷം "ഓൺലൈനായി" പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിച്ചെന്നാണ് യുവതിയുടെ അവകാശ വാദം. ഇയാളെ കാണുന്നതിനായി വ്യാജ ആധാര്‍ കാര്‍ഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനില്‍ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് വിവരം.

2021 ലാണ് ഫെയ്‌സ്ബുക്കിലൂടെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ നിന്നുള്ള ബാബര്‍ ബഷീറുമായി പരിചയത്തിലാകുന്നതും പിന്നീട് ഇരുവരും നമ്പറുകള്‍ കൈമാറി പ്രണയത്തിലാവുകായിരുന്നു. തുടർന്ന് 2024 ഫെബ്രുവരിയിൽ "ഓൺലൈനായി" ഇരുവരും വിവാഹം കഴിക്കുകയും പാകിസ്ഥാന്‍ വിസയ്ക്കായി യുവതി അപേക്ഷിച്ചെങ്കിലും ഇത് ലഭ്യമായില്ല. ഇതോടെ യുവതി പാകിസ്താനിലേക്ക് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

രേഖകളിൽ യുവതിയുടെ പേര് 'നഗ്മ നൂര്‍ മക്‌സൂദ് അലി' എന്നതിനു പകരം 'സനം ഖാന്‍ റൂഖ്' എന്നാണ് എന്ന് പൊലീസ് പറയുന്നു. ഒടുവിൽ ജൂലൈ 17 ന് യുവതി തിരിച്ച് നാട്ടിലെത്തി.

എന്നാല്‍ യുവതിയുടെ അമ്മ പൊലീസിന്‍റെ ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞു. 2015 ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്‍റെ പേര് മാറ്റുകയും കുട്ടികളുടെ പേര് മാറ്റുകയും ആണ് ചെയ്‌തെന്നും നഗ്മയുടെ അമ്മ പറഞ്ഞു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവച്ചിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.