നീതി ദേവത കണ്ണുതുറന്നു, ഭരണഘടന കൈയിലെടുത്തു

നിയമത്തിനു മുന്നിൽ സമത്വമെന്ന ആശയത്തിലായിരുന്നു നീതി ദേവതയുടെ കണ്ണുകൾ മൂടിയിരുന്നത്‌.
the goddess of justice opened her eyes and took the constitution in hand
നീതി ദേവത കണ്ണുതുറന്നു, ഭരണഘടന കൈയിലെടുത്തു
Updated on

ന്യൂഡൽഹി: സുപ്രീം കോടതിയിലെ നീതി ദേവത കണ്ണു തുറന്നു. വാൾ ഉപേക്ഷിച്ച് ഭരണഘടന കൈയിലെടുത്തു. രാജ്യത്ത് നിയമം അന്ധമല്ലെന്നും ശിക്ഷയുടെ പ്രതീകം വാളല്ലെന്നുമുള്ള സന്ദേശം നൽകി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. ജഡ്ജി ലൈബ്രറിക്കു സമീപമാണു പ്രതിമ. എന്നാൽ, നീതിദേവതയുടെ കൈയിലെ തുലാസിനു മാറ്റമില്ല. വാദിയുടെയും പ്രതിയുടെയും വാദങ്ങളും പ്രതിവാദങ്ങളുും വസ്തുതകളും അളന്നുതൂക്കി മൂല്യം നിർണയിക്കണമെന്ന ആശയമുള്ളതിനാലാണ് തുലാസ് തുടരുന്നത്.

നിയമത്തിനു മുന്നിൽ സമത്വമെന്ന ആശയത്തിലായിരുന്നു നീതി ദേവതയുടെ കണ്ണുകൾ മൂടിയിരുന്നത്‌. കോടതികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നവരുടെ സമ്പത്ത്, അധികാരം അല്ലെങ്കിൽ മറ്റ് പദവികൾ തുടങ്ങിയവ നീതിനിർണയത്തെ ബാധിക്കരുതെന്നായിരുന്നു സന്ദേശം. വാൾ അനീതിക്കെതിരായ ശിക്ഷയുടെ പ്രതീകം.

എന്നാൽ, നിയമം അന്ധമല്ലെന്നും നിയമത്തിനു മുമ്പിൽ എല്ലാവരും തുല്ല്യരാണെന്നുമുള്ള സന്ദേശമാണ് മാറ്റത്തിനു കാരണമെന്ന് ചീഫ് ജസ്റ്റിസിന്‍റെ ഓഫിസ്. ബ്രിട്ടിഷ് പാരമ്പര്യത്തിൽ നിന്നു മുന്നോട്ട് പോകണമെന്നും ചീഫ്‌ ജസ്റ്റിസ്‌. എന്നാൽ, കോടതി മുറിയിലെ പ്രതിമ മാറ്റിയിട്ടില്ല.

Trending

No stories found.

Latest News

No stories found.