അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിച്ചാലേ ബംഗാളിൽ സമാധാനമുള്ളൂ: അമിത് ഷാ

ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം
There will be peace in Bengal only if cross-border infiltration is stopped: Amit Shah
അമിത് ഷാ
Updated on

ന‍്യൂഡൽഹി: അതിർത്തി കടന്നുള്ള നുഴഞ്ഞുക‍യറ്റം അവസാനിപ്പിച്ചാലെ ബംഗാളിൽ സമാധാനം ഉണ്ടാവുകയുള്ളുവെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനപരമായ ബന്ധത്തെ തടസപ്പെടുത്തുന്നുവെന്നും അമിത് ഷാ പറഞ്ഞു.

2026ൽ പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ അയൽ രാജ്യത്തു നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്ന് അദേഹം വ‍്യക്തമാക്കി. ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ പെട്രാപോൾ ലാൻഡ് പോർട്ടിൽ പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം.

അതേസമയം തൃണമൂൽ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി മമതാ ബാനർജിയെയും അമിത് ഷാ അതിരൂക്ഷമായി വിമർശിച്ചു. 'പശ്ചിമ ബംഗാളിന്‍റെ വികസനത്തിനായി മമത ബാനർജി എന്താണ് ചെയ്തത്? പശ്ചിമ ബംഗാളിൽ വികസനം ഉറപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. കഴിഞ്ഞ 10 വർഷത്തിനിടെ പശ്ചിമ ബംഗാളിന് 7.74 ലക്ഷം കോടി കേന്ദ്ര ഫണ്ട് ലഭിച്ചു.

ഇത് മുൻ യുപിഎ ഭരണകാലത്ത് സംസ്ഥാനത്തിന് ലഭിച്ചതിനേക്കാൾ വളരെ കൂടുതലാണ്. പക്ഷേ പശ്ചിമ ബംഗാളിൽ കേന്ദ്ര ഫണ്ട് വിനിയോഗത്തിൽ വ്യാപകമായ അഴിമതിയുണ്ട്' ആഭ്യന്തര മന്ത്രി പറഞ്ഞു.

എംജിഎൻആർഇജിഎ, പിഎംഎവൈ പോലുള്ള വിവിധ കേന്ദ്ര പദ്ധതികൾക്ക് കീഴിൽ നൽകുന്ന ഫണ്ടുകൾ യഥാർഥ ഗുണഭോക്താക്കളിൽ എത്തുന്നില്ലെന്നും തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവർക്ക് മാത്രമാണ് ഈ ഫണ്ടിൽ നിന്ന് പ്രയോജനം ലഭിക്കുന്നതെന്നും അദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.