'പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും'; കേരള എംപിമാർക്ക് ഖാലിസ്ഥാൻ ഭീഷണി സന്ദേശം

ഭീഷണി സന്ദേശം ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ
threat message blasting Parliament and the Red Fort
'പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തും'; കേരള എംപിമാർക്ക് ഖലിസ്ഥാൻ ഭീഷണി സന്ദേശംfile
Updated on

ന്യൂഡ‍ൽഹി: പാർലമെന്‍റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് കേരളത്തിലെ എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഞായറാഴ്ച രാത്രി 11.30 ഓടെ ഖാലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്‍റെ (Sikhs for Justice) പേരിലുള്ള സന്ദേശം മലയാളി എംപിമാരായ എ.എ. റഹീം, വി. ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ലഭിച്ചത്.

ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖാലിസ്ഥാൻ ഹിത പരിശോധനാ ആവശ്യം ഉയർത്തി പാർലമെന്‍റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കുമെന്നും, അതനുഭവിക്കേണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

ഭീഷണി ലഭിച്ചതിനു പിന്നാലെ എംപിമാർ ഡൽഹി പൊലീസിനു വിവരം കൈമാറി. ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം എത്തിയത്. പുതിയ ഭീഷണി സന്ദേശം വന്ന സാഹചര്യത്തിൽ സുരക്ഷ കൂടുതൽ കർക്കശമാക്കുമെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.